സിദ്ദീഖിയുടെ െഎ.എസ്.എഫ് ഇടത്-കോൺ സഖ്യത്തിന്റെ ഭാഗമാകും –അധീർ
text_fieldsകൊൽക്കത്ത: ഫുർഫുറ ശരീഫ് ദർഗ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖിയുടെ നേതൃത്വത്തിൽ പുതുതായി രൂപവത്കരിച്ച ഇന്ത്യൻ സെക്യുലർ ഫ്രണ്ടും (ഐ.എസ്.എഫ്) മറ്റു മതേതര പാർട്ടികളും പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ഇടത്-കോൺഗ്രസ് സഖ്യത്തിെൻറ ഭാഗമാകുമെന്ന് ബംഗാൾ കോൺഗ്രസ് പ്രസിഡൻറ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. സീറ്റ് പങ്കിടൽ സംബന്ധിച്ച് ഇടതു മുന്നണിയും കോൺഗ്രസും ചർച്ചകൾ പൂർത്തിയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിൽ ഇടത്-കോൺഗ്രസ് സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്, ഐ.എസ്.എഫ് എന്നിവയുമായി ചേർന്ന് മത്സരരംഗത്തിറങ്ങുമെന്ന് ബംഗാൾ ഇടതു മുന്നണി ചെയർമാൻ ബിമൻ ബോസും പറഞ്ഞു. ഐ.എസ്.എഫിന് പുറമെ ആർ.ജെ.ഡിയും മറ്റു ചെറു മതേതര പാർട്ടികളും മുന്നണിയുടെ ഭാഗമാകും.
തൃണമൂലും ബി.ജെ.പിയും പറയുന്നതുപോലെ ഇത് രണ്ട് പാർട്ടികൾ തമ്മിലുള്ള മത്സരമാകില്ലെന്നും ഇടത്-കോൺഗ്രസ് സഖ്യമുൾപ്പെടുന്ന ത്രികോണ മത്സരമായിരിക്കുമെന്നും ചൗധരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.