കൈലാസ് വിജയവർഗീയ ഉൾപ്പടെ 20 ബി.ജെ.പി നേതാക്കൾക്കെതിരെ കൊൽക്കത്തയിൽ കേസ്
text_fieldsകൊൽക്കത്ത: മുതിർന്ന ബി.ജെ.പി നേതാക്കളായ കൈലാസ് വിജയവർഗീയ, മുകുൾ റോയ് ഉൾപ്പടെ 20ഓളം പേർക്കെതിരെ കൊൽക്കത്ത പൊലീസ് കേസ്. സംസ്ഥാന സർക്കാറിനെതിരായ പ്രതിഷേധത്തിലുണ്ടായ സംഘർഷത്തിലാണ് കേസ്.
നിയമവിരുദ്ധമായി സംഘം ചേരുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഹാസ്റ്റിങ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ്. ഇരുവർക്കും പുറമേ ബി.ജെ.പി എം.പി ലോകേത് ചാറ്റർജി, അർജുൻ സിങ്, രാകേഷ് സിങ്, ബി.ജെ.പി നേതാക്കളായ ഭാരത് ഘോഷ്, ജയപ്രകാശ് മജൂംദാർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ബംഗാൾ പൊലീസ് തൃണമൂലിെൻറ കേഡറായി മാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. മമത ബാനർജി ഭയപ്പെട്ടുവെന്നതിെൻറ തെളിവാണിത്. കേസെടുത്തത് നാണക്കേടാണ്. ഇത് ജനാധിപത്യമല്ല. കേസിനെ നിയമപരമായി നേരിടുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.