ബംഗാളിൽ പൊടിപോലുമില്ലാതെ ഇടതുസഖ്യവും കോൺഗ്രസും; പഴയ േപാരാളികൾക്ക് ഒരിടത്തും വിജയപ്രതീക്ഷയില്ല
text_fieldsപശ്ചിമ ബംഗാൾ: ബംഗാളിൽ ഇടതുമുന്നണിക്കും കോൺഗ്രസിനും പ്രതീക്ഷകൾ നഷ്ടപ്പെടുന്നു. ഇതുവരെയുള്ള കണക്കനുസരിച്ച് ഇരു കൂട്ടർക്കും ഒരു സീറ്റിലും ലീഡ് നേടാനായിട്ടില്ല. 210 സീറ്റുകളിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ പാർട്ടിയും 79ൽ ബിജെപി സഖ്യവും മുന്നിലാണ്. തെരഞ്ഞെടുപ്പ് കമ്മീഷെൻറ ഒൗദ്യോഗിക കണക്കുകൾ പ്രകാരം ഇടതുമുന്നണിക്കും കോൺഗ്രസിനും ഞായറാഴ്ച വൈകുന്നേരം വരെ ഒരു മണ്ഡലത്തിലും ലീഡ് നേടാൻ കഴിഞ്ഞിട്ടില്ല. ഒരു നിയോജകമണ്ഡലത്തിൽ സ്വതന്ത്രൻ മുന്നിലാണ്.
ബി.ജെ.പി സഖ്യം, തൃണമൂൽ കോൺഗ്രസ്, ഇടത്സഖ്യം, കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് എന്നീ മുന്നണികളാണ് സംസ്ഥാനത്തെ 294 സീറ്റുകളിൽ പോരാടിയത്. മാർച്ചിൽ അഞ്ച് സ്ഥാനാർത്ഥികളുമായി ഇടതുമുന്നണി തെക്കൻ കൊൽക്കത്തയിൽ വമ്പൻ റോഡ്ഷോ നടത്തിയിരുന്നു. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് സുജൻ ചക്രബർത്തി 'ഈ അഞ്ച് സ്ഥാനാർഥികളും തങ്ങളുടെ മണ്ഡലങ്ങളിൽ വിജയം നേടുമെന്ന്' ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. സഖ്യം അധികാരത്തിൽ വന്നാൽ പുതിയ ഭൂമി ഏറ്റെടുക്കൽ നയം അവതരിപ്പിക്കുമെന്നും റാലിയിൽ ഇടതുമുന്നണി ചെയർപേഴ്‌സൺ ബിമൻ ബോസ് പറഞ്ഞിരുന്നു.
തൃണമൂൽ കോൺഗ്രസിനെ ബംഗാളിൽ അധികാരത്തിൽ വരാൻ സഹായിച്ചത് സി.പി.എമ്മിെൻറ ഭൂനയമായിരുന്നു. നന്ദിഗ്രാം, സിംഗൂർ പ്രസ്ഥാനങ്ങൾക്ക് ഇത് കാരണമായിരുന്നു. ഇതിനെ മറികടക്കാനാണ് സി.പി.എം പുതിയ വാഗ്ദാനം നൽകിയത്. പക്ഷെ ഒരുനീക്കവും ഫലം കണ്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.