വർഗീയത പ്രചരിപ്പിക്കുന്ന രാഷ്ട്രീയം വേണ്ട; 500 ബി.ജെ.പി പ്രവർത്തകർ തൃണമൂലിൽ, പ്രായശ്ചിത്തമായി ചിലർ മൊട്ടയടിച്ചു
text_fieldsകൊൽക്കത്ത: ബംഗാൾ ബി.ജെ.പിയിൽ നിന്നും തൃണമൂൽ കോൺഗ്രസിലേക്കുള്ള ഒഴുക്ക് തുടരുന്നു. ഹൂഗ്ലി ജില്ലയിലെ 500 ഓളം ബി.ജെ.പി പ്രവർത്തകരാണ് ചൊവ്വാഴ്ച തൃണമൂലിൽ തിരിച്ചെത്തിയത്. അപരുപ പൊഡ്ഡാർ എം.പിയുടെ സാന്നിധ്യത്തിലാണ് ബി.ജെ.പി പ്രവർത്തകർ തൃണമൂലിൽ തിരിച്ചെത്തിയത്.
വർഗീയതയും വിദ്വേഷവും പടർത്തുന്ന കാവി രാഷ്ട്രീയം മടുത്തെന്ന് പ്രവർത്തകർ വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിൽ പ്രവർത്തിച്ച പാപത്തിന് പ്രായശ്ചിത്തമായി എട്ടു പ്രവർത്തകർ തലമൊട്ടയടിച്ചിട്ടുണ്ട്.
തൃണമൂലിൽ നിന്നും ബി.ജെ.പിയിലേക്ക് പോയവർക്ക് മടങ്ങിവരാമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. ബംഗാളിലെ ബി.ജെ.പിയുടെ പരാജയത്തിന് പിന്നാലെ തൃണമൂൽ വിട്ട മുകുൾ റോയ് അടക്കമുള്ള മുതിർന്ന നേതാക്കൾ തൃണമൂലിലേക്ക് തിരികെയെത്തിയിരുന്നു. അതേ സമയം ഇതെല്ലാം നാടകമാണെന്നാണ് ബി.ജെ.പി ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.