Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൻെറ പേര്​ ബംഗളാ...

ബംഗാളിൻെറ പേര്​ ബംഗളാ എന്ന്​ മാറ്റാനാവില്ല; മമതയുടെ ആവശ്യം നിരസിച്ച്​ കേന്ദ്രം

text_fields
bookmark_border
mamatha
cancel

ന്യൂഡൽഹി: പശ്​ചിമബംഗാളിൻെറ പേര്​ ബംഗളാ എന്നാക്കി സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന്​ കേന്ദ്രസർക്കാറിൻെറ അനുമതിയില്ല. ഇത്തരത്തിൽ പേരു മാറ്റുന്നതിന്​ ഭരണഘടന ഭേദഗതി ആവശ്യമാണെന്ന വാദം ഉയർത്തിയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിൻെറ അപേക്ഷ തള്ളിയത്​.

2018ലാണ്​ പശ്​ചിമബംഗാൾ സർക്കാർ സംസ്ഥാനത്തിൻെറ പേര്​ ഇംഗ്ലീഷ്​, ഹിന്ദി, ബംഗാളി ഭാഷകളിൽ ബംഗളാ എന്നാക്കി മാറ്റിക്കൊണ്ടുള്ള പ്രമേയം പാസാക്കിയത്​. ഇത്​ അനുമതി തേടി കേന്ദ്രസർക്കാറിന്​ സമർപ്പിക്കുകയും ചെയ്​തിരുന്നു.

2016 ആഗസ്​റ്റിലും സമാനമായ പ്രമേയം പശ്​ചിമബംഗാൾ നിയമസഭ പാസാക്കിയിരുന്നു. അന്ന്​ ഇംഗ്ലീഷിൽ ബെംഗാൾ എന്ന പേരും ബംഗാളിയിൽ ബംഗളായും ഹിന്ദിയിൽ ബംഗാൾ എന്ന പേരുമാണ്​ നൽകിയത്​. എന്നാൽ, ഒരു സംസ്ഥാനത്തിന്​ മൂന്ന്​ പേര്​ നൽകാൻ കഴിയില്ലെന്ന്​ കാണിച്ച്​ കേന്ദ്രസർക്കാർ ബംഗാളിൻെറ ആവശ്യം നിരസിക്കുകയായിരുന്നു. ഇതോടെയാണ്​ സംസ്ഥാന സർക്കാർ പുതിയ പ്രമേയം പാസാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:west bengalmamatha banarjiindia newsUnion government
News Summary - West Bengal won’t be renamed to ‘Bangla-India news
Next Story