പാശ്ചാത്യ സ്വാധീനമാണ് ബലാത്സംഗത്തിനും മുത്തലാഖിനും കാരണമെന്ന് ആർ.എസ്.എസ് നേതാവ്
text_fieldsമുംബൈ: പാശ്ചാത്യ സ്വാധീനമാണ് ബലാത്സംഗവും ഗാർഹിക പീഡനവും വർധിച്ചുവരാൻ കാരണമെന്ന് ആർ.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാർ.
മുത്തലാഖിന് കാരണവും പാശ്ചാത്യ സ്വാധീനമാണെന്നും ഇന്ദ്രേഷ് ആരോപിച്ചു. പ്രണയം ശുദ്ധമാണ്. എന്നാൽ പാശ്ചാത്യ സംസ്ക്കാരത്തിന്‍റെ ഭാഗമായി അത് ബിസിനസായി മാറുന്നു. വാലന്‍റൈൻസ് ഡേയിലാണ് ആളുകൾ സ്നേഹം പ്രകടിപ്പിക്കുന്നത്. അതിനാലാണ് ബലാത്സംഗം, ഗാർഹിക പീഡനം, പെൺ ഭ്രൂണഹത്യ, കൊലപാതകം, മുത്തലാഖ് എന്നിവ വർധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബീഫ് ഫെസ്റ്റിൽ പങ്കെടുക്കുന്നതിനെയും അദ്ദേഹം വിമർശിച്ചിരുന്നു. ബീഫ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർ രാജ്യത്തിന് നാണക്കേടുണ്ടാക്കുകയാണെന്നും അത് മാനവികതക്കെതിരായ പ്രവർത്തിയാണെന്നും ഇന്ദ്രേഷ് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.