ഉത്തരേന്ത്യയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ്; കേരളത്തിൽ അഞ്ചു ദിവസം കനത്ത മഴക്ക് സാധ്യത
text_fieldsന്യൂഡൽഹി : ഹിമാലയൻ മേഖലയിലും അതിനോട് ചേർന്നുള്ള സമതലപ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ് അനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസങ്ങളിൽ തമിഴ്‌നാട് , പുതുച്ചേരി, കേരളം ഭാഗങ്ങളിൽ കനത്ത മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തമിഴ്‌നാട്ടിലും സമീപപ്രദേശങ്ങളിലും ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നും വടക്കൻ കർണാടകയിലേക്കെത്തുമ്പോൾ ഇതിന്‍റെ വേഗത കുറയുമെന്നും ഐ.എം.ഡി പറഞ്ഞു.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും വ്യാപകമഴക്കും സാധ്യതയുണ്ട്.
ജമ്മു, ലഡാക്ക്, കാശ്മീർ, ഗിൽജിത്-ബാൾട്ടിസ്ഥാൻ, മുസാഫറാബാദ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഈയാഴ്ച വ്യാപകമായ മഴക്കും മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.