പശ്ചിമഘട്ടം: കരടിെൻറ കാലാവധി തീർന്നു, അന്തിമ വിജ്ഞാപനം അനിശ്ചിതത്വത്തിൽ
text_fieldsന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണം മുൻനിർത്തിയുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ കരട് വിജ്ഞാപന കാലാവധി അവസാനിച്ചു. അന്തിമവിജ്ഞാപനം അനിശ്ചിതത്വത്തിൽ.
കസ്തൂരിരംഗൻ സമിതിയുടെ ശിപാർശ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ഫെബ്രുവരി 27ന് പുറത്തിറക്കിയ കരട് വിജ്ഞാപനത്തിെൻറ കാലാവധിയാണ് അവസാനിച്ചത്. നേരത്തേ രണ്ടുവട്ടം കരട് വിജ്ഞാപനത്തിെൻറ കാലാവധി നീട്ടുകയാണ് ചെയ്തത്.
അന്തിമ വിജ്ഞാപനം വീണ്ടും വൈകാനാണ് സാധ്യതയെന്നിരിക്കേ, കരട് വിജ്ഞാപനത്തിെൻറ കാലാവധി ഒരിക്കൽകൂടി നീട്ടുകയല്ലാതെ കേന്ദ്രത്തിനു മാർഗമില്ല.
കേന്ദ്രത്തിെൻറ നടപടികളോട് കർണാടക നിസ്സഹകരിക്കുകയുമാണ്.
കരട് വിജ്ഞാപനത്തിലെ നിർദേശങ്ങളെക്കുറിച്ച് കർണാടകത്തിലെ പുതിയ സർക്കാർ നിലപാട് അറിയിച്ചിട്ടില്ല. ഒരു വർഷത്തിനകം അന്തിമ വിജ്ഞാപനം ഇറക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് വനം-പരിസ്ഥിതി മന്ത്രാലയം ഉറപ്പു നൽകിയിരുന്നതാണ്.
കേരളത്തിലെ 123 വില്ലേജുകൾ ഉൾപ്പെടെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾക്ക് കസ്തൂരിരംഗൻ സമിതി നിർദേശിച്ച വ്യവസ്ഥകൾ ബാധകമാക്കി 2013 ഡിസംബർ 20ന് മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനമാണ് ഇതുവരെ പ്രാബല്യത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.