Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത്​ തുറമുഖത്ത്​...

ഗുജറാത്ത്​ തുറമുഖത്ത്​ നിന്ന്​ മയക്കുമരുന്ന്​ പിടിച്ച കേസ്​​ എന്തായി; എൻ.സി.ബിയോട്​ ചോദ്യവുമായി ഉദ്ധവ്​ താക്കറെ

text_fields
bookmark_border
The Shiv Sena
cancel
മുംബൈ: എൻ.സി.ബിക്കെതിരെ വിമർശനവുമായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മുദ്ര പോർട്ടിൽ നിന്നും 3000 കിലോ ഗ്രാം മയക്കുമരുന്ന്​ പിടിച്ച കേസ്​ എന്തായെന്ന്​ ​ ഉദ്ധവ്​ താക്കറെ ചോദിച്ചു. ശിവസേനയുടെ വാർഷിക ദസ്​റ റാലിയിൽ പ​ങ്കെടുത്ത്​ സംസാരിക്കു​​േമ്പാഴാണ്​ മഹാരാഷ്​ട്ര മുഖ്യമന്ത്രിയുടെ പരാമർശം. എൻ.സി.ബി പ്രശസ്​തിക്ക്​ വേണ്ടി സെലിബ്രേറ്റികളുടെ പിറകെ പോവുകയാണ്​. അവർ സെലിബ്രേറ്റികളെ അറസ്​റ്റ്​ ചെയ്​ത്​ ചിത്രങ്ങളെടുത്ത്​ പ്രശസ്​തിയുണ്ടാക്കുന്നുവെന്ന്​ ഉദ്ധവ്​ താക്കറെ പറഞ്ഞു. മയക്കുമരുന്ന്​ കേസിൽ ആര്യൻ ഖാനെ അറസ്​റ്റ്​ ചെയ്​തതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തി​െൻറ പ്രതികരണം. മഹാരാഷ്​ട്ര നാർക്കോട്ടിക്​സി​െൻറ ഹബ്ബാ​ണെന്ന്​ വരുത്തി തീർക്കാനാണ്​ എൻ.സി.ബി ശ്രമം. മുദ്ര പോർട്ടിൽ നിന്ന്​ കോടികളുടെ മയക്കുമരുന്ന്​ പിടിച്ച കേസ്​ എന്തായി. നിങ്ങൾ കുറഞ്ഞ അളവിലുള്ള കഞ്ചാവ്​ പിടിക്കു​േമ്പാൾ മഹാരാഷ്​ട്ര പൊലീസ്​ 150 കോടിയുടെ മയക്കുമരുന്നാണ്​ റെയ്​ഡ്​ ചെയ്​ത്​ പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുപ്പക്കാർക്കും തൊഴിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്​ട്രയെ മോശം സംസ്ഥാനമാക്കി ചിത്രീകരിക്കാനാണ്​ ബി.ജെ.പി ശ്രമം. പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുഖത്ത്​ ആസിഡൊഴിക്കുന്നതിന്​ സമമാണിതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackeray
News Summary - What about Mundra port seizure? Uddhav Thackeray slams NCB action in Mumbai drugs case
Next Story