പുൽവാമ അന്വേഷണം ഏവിടെയെത്തി; അംബാനിയുടെ വീട്ടിലെ സുരക്ഷാവീഴ്ചയിലെ എൻ.ഐ.എ ഇടപെടലിൽ ശിവസേന
text_fieldsമുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച കാർ കണ്ടെത്തിയ കേസിലെ എൻ.ഐ.എ അന്വേഷണത്തിനെതിരെ ശിവസേന. അംബാനിയുടെ വീടായ ആന്‍റിലയുടെ സമീപത്ത് സ്ഫോടക വസ്തുക്കളുമായെത്തിയ കാറിന്‍റെ ഉടമസ്ഥന്‍റെ മരണത്തിലെ അന്വേഷണമാണ് എൻ.ഐ.എ ഏറ്റെടുത്തത്. ഇതിനെതിരെ മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലിലാണ് വിമർശനം.
ഈ കേസിൽ തീവ്രവാദ ബന്ധമൊന്നുമില്ല. എന്നിട്ടും കേസ് എൻ.ഐ.എ ഏറ്റെടുത്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ അന്വേഷണം നടത്തുന്ന കേസുകളുടെ സ്ഥിതിയെന്താണ്. ഉറി, പത്താൻകോട്ട്, പുൽവാമ ആക്രമണങ്ങളിലെ അന്വേഷണങ്ങളിൽ സത്യം പുറത്ത വന്നോ ?. ഈ കേസുകളിൽ എത്രപേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ശിവസേന ചോദിക്കുന്നു.
20 ജലാറ്റിൻ സ്റ്റിക്കുകളടങ്ങിയ കാറാണ് അംബാനിയുടെ വസതിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്. കേസിന്‍റെ അന്വേഷണത്തിനിടെ കാറിന്‍റെ ഉടമസ്ഥൻ മാൻസുക് ഹിരൻ മരിച്ചിരുന്നു. തുടർന്ന് ഈ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ സചിൻ വാസേയെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.