എന്താണ് ആർട്ടിക്കിൾ 370 ?
text_fieldsജമ്മുകശ്മീർ: ജമ്മുകശ്മീരിന് ഭരണഘടന പ്രകാരം പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞിരിക്കുകയാണ ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് പാർലമെൻറിൽ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്താണ് ആർട ്ടിക്കിൾ 370?
ആർട്ടിക്കിൾ 370 :
ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലെ ആർട്ടിക്കിൾ 370 പ്രകാരമാണ് രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കശ്മീരിന് പ്രത്യേക പദവി ലഭിക്കുന്നത്. മറ്റ് സംസ്ഥ ാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വകുപ്പ്. മാറ്റം വരാവുന്നതും താൽക്കാലികവുമായ പ്രത്യേക നിബന്ധനയുള്ളതാണിത്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശവും മൗലികാവകാശങ്ങളും സംസ്ഥാനത്തെ നിയമ സംഹിതയുമെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.
പ്രത്യേകതകൾ:
- 1949 ഒക്ടോബർ 17നാണ് ആർട്ടിക്കിൾ 370 നിലവിൽ വരുന്നത്
- ആർട്ടിക്കിൾ 370 പ്രകാരം പ്രതിരോധം, ധനകാര്യം, വിദേശനയം, വാർത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെ കേന്ദ്രം പുറപ്പെടുവിക്കുന്ന നിയമങ്ങൾ ജമ്മുകശ്മീരിന് ബാധകമല്ല.
- കേന്ദ്രത്തിൻെറ അനുവാദമില്ലാെത തന്നെ കശ്മീരിന് സ്വന്തമായി നിയമം നിർമിച്ച് സംസ്ഥാനത്തിനകത്ത് നടപ്പിലാക്കാം
- സ്വന്തം ഭരണഘടനയും സ്വന്തം പതാകയുമായി ഇന്ത്യൻ അതിർത്തിക്കകത്തുള്ള ഏക സംസ്ഥാനമാണ് ജമ്മുകശ്മീർ.
- കശ്മീരിന് പുറത്തുള്ള ആർക്കും സംസ്ഥാനത്തിനകത്ത് ഭൂമി വാങ്ങാൻ അനുവാദമില്ല.
- പ്രതിരോധം, ധനകാര്യം, വിദേശനയം, വാർത്താവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അനുവാദം ആവശ്യമാണ്.
വിഭജനത്തെ തുടർന്ന് ഇന്ത്യൻ യൂണിയനൊപ്പം ചേരാൻ അന്നത്തെ നാട്ടുരാജാവായ ഹരി സിങ് മഹാരാജാവ് തീരുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് ജമ്മുകശ്മീർ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണൽ കോൺഫറൻസ് നേതാവ് ശൈഖ് അബ്ദുല്ല ഭരണം ഏറ്റെടുത്തത്. 1949ൽ ആണ് ഭരണഘടനയിൽ 370ാം വകുപ്പ് ചേർക്കുന്നത്. സ്വയം ഭരണാവകാശം നൽകുന്ന, സ്ഥിരമായ വകുപ്പായിരിക്കണം ഇെതന്ന ശൈഖ് അബ്ദുല്ലയുടെ ആവശ്യം പക്ഷെ കേന്ദ്രം അനുവദിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.