അയോദ്ധ്യയിൽ ക്ഷേത്രം പണിയുമെന്ന് ഭഗവത് പറഞ്ഞത് എന്തടിസ്ഥാനത്തിലെന്ന് ഉവൈസി
text_fieldsഹൈദരാബാദ്: തർക്കഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവതിെൻറ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീം പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി. പരമോന്നത കോടതിയുടെ പരിഗണനയിലുള്ള കേസിൽ തീർപ്പ് പറയാൻ മോഹൻ ഭഗവതിന് എന്ത് അധികാരമാണുള്ളത്. അയോദ്ധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. തർക്കഭൂമിയിൽ ക്ഷേത്രം പണിയുമെന്ന് പറയാൻ മോഹൻ ഭഗ്വത് ചീഫ് ജസ്റ്റിസ് ആണോ? അങ്ങനെ പറയാൻ ഭഗവത് ആരാണെന്നും ഉവൈസി ചോദിച്ചു.
നവംബർ 24 ന് കർണാടകയിലെ ഉഡുപ്പിയില്‍ നടന്ന വിശ്വഹിന്ദു പരിഷത്തിെൻറ ‘ധര്‍മ സന്‍സദി’ലാണ് അയോധ്യയിൽ രാമക്ഷേത്രം പണിതീർക്കുമെന്ന് മോഹൻ ഭഗവത് ആവർത്തിച്ചത്. രാമക്ഷേത്രമല്ലാതെ മറ്റൊന്നും അയോധ്യയിൽ പണിയില്ലെന്നും തര്‍ക്കഭൂമിയിലുള്ള കല്ലുകള്‍ക്കൊണ്ടുതന്നെ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നുമാണ് ഭഗവത് പ്രസ്താവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.