"പവാറിൽ തുടങ്ങിയത് പവാറിൽ അവസാനിച്ചു"; മഹാരാഷ്ട്രയിൽ സംഭവിച്ചത് വെറുപ്പുളവാക്കുന്ന കാര്യമെന്ന് രാജ് താക്കറെ
text_fieldsപൂന: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ വെറുപ്പുളവാക്കുന്നതാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ പറഞ്ഞു. ഇത് സംസ്ഥാനത്തെ വോട്ടർമാരെ അപമാനിക്കലല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.
എൻ.സി.പി നേതാവ് അജിത് പവാറും മറ്റ് എട്ട് എം.എൽ.എമാരും പാർട്ടിയെ പിളർത്തി ശിവസേന-ബി.ജെ.പി സർക്കാരിൽ ചേർന്നതിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ശരദ് പവാർ ഈ കാര്യങ്ങളെല്ലാം ആരംഭിച്ചത് മഹാരാഷ്ട്രയിലാണ്. 1978-ൽ അദ്ദേഹം ആദ്യമായി 'പുലോട്' (പുരോഗാമി ലോക്ഷാഹി ദൾ) ഗവൺമെന്റ് പരീക്ഷിച്ചു. മഹാരാഷ്ട്ര ഒരിക്കലും ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടില്ല. ഇതെല്ലാം പവാറിൽ നിന്ന് തുടങ്ങി, പവാറിൽ അവസാനിച്ചു,” രാജ് താക്കറെ പറഞ്ഞു.
അതേ സമയം, എൻ.സി.പിയിലെ എം.എൽ.എമാർ, എം.പിമാർ, മറ്റ് നേതാക്കളിൽ ആരൊക്കെ ശരദ്പവാറിനൊപ്പം ആരൊക്കെ ബി.ജെ.പി പാളയത്തിലെത്തിയ അജിത് പവാറിനൊപ്പമെന്ന് ഇന്ന് അറിയാം. ബുധനാഴ്ച ഇരുവിഭാഗവും പാർട്ടി ജനപ്രതിനിധികളുടെയും മറ്റ് നേതാക്കളുടെയും യോഗം വിളിച്ചിട്ടുണ്ട്. ബാന്ദ്രയിലാണ് അജിത് പവാർ വിഭാഗത്തിന്റെ യോഗം. പതിവുപോലെ നരിമാൻപോയന്റിലെ വൈ.ബി. ചവാൻ സെന്ററിലാണ് ഔദ്യോഗികപക്ഷത്തിന്റെ യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.