ബംഗാളിൽ എന്താകും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ എക്സിറ്റ് പോൾ ഫലം തകിടം മറിയുമോ? ബംഗാളിലും എക്സിറ ്റ് പോൾ ഫലം ബി.ജെ.പിക്ക് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ, ബംഗാളിലെ രാഷ്ട്രീയ നിരീക്ഷ കർ നൽകുന്ന സൂചനകൾ മറ്റൊന്നാണ്. എക്സിറ്റ് പോൾ ഫലങ്ങൾ തകിടം മറിയുമെന്ന് അവർ പ് രവചിക്കുന്നു. ബംഗാൾ രാഷ്ട്രീയത്തിെൻറ ഗതി നിർണയിക്കുന്നത് ജാതിയും മതവും അല്ലെന്നും രാഷ്ട്രീയ ദർശനങ്ങളും നിലപാടുകളുമാണെന്നും അവർ ചൂണ്ടിക്കാട്ടി. പുറത്തുവന്ന കണക്കുകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.
ഇന്ത്യ-ന്യൂസ് പോൾസ്റ്റാർട്ട് ബി.ജെ.പി 14 സീറ്റുകൾ നേടുമെന്ന് പറയുേമ്പാൾ റിപ്പബ്ലിക് സി വോട്ടർ 11ഉം ടൈംസ് നൗ -വി.എം.ആർ 11ഉം എ.ബി.പി 16ഉം സുദർശൻ ന്യൂസ് 19ഉം സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിക്കുന്നു.
എക്സിറ്റ് പോൾ പ്രവചനങ്ങളെ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പുച്ഛിച്ചു തള്ളി. എക്സിറ്റ് പോൾ ഗോസിപ്പുകളിൽ തനിക്ക് വിശ്വാസമില്ലെന്ന് അവർ ട്വിറ്ററിൽ കുറിച്ചു. വോട്ടുയന്ത്രങ്ങളിൽ ഇതിെൻറ മറവിൽ തിരിമറി നടത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പോരാടണമെന്നും അവർ അഭ്യർഥിച്ചു.
എക്സിറ്റ് പോൾ ഫലത്തെ താൻ ഗൗരവമായി കാണുന്നില്ലെന്ന് കൊൽക്കത്ത സെൻറർ േഫാർ സ്റ്റഡീസ് സോഷ്യൽ സയൻസിലെ അസി. പ്രഫസർ മൈദുൽ ഇസ്ലാം പറഞ്ഞു. ബി.ജെ.പിക്ക് ബംഗാളിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ പ്രവചിച്ച സീറ്റുകൾ ലഭിക്കുമെന്ന് കരുതുന്നില്ല. വസ്തുത അറിയാൻ തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.