"10 വർഷംകൊണ്ട് ബിഹാറിന് എന്താണ് നൽകിയത്‍"; മോദിയോട് തേജസ്വി യാദവ്
text_fieldsപട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ്. കഴിഞ്ഞ 10 വർഷംകൊണ്ട് പ്രധാനമന്ത്രി മോദി ബിഹാറിന് എന്താണ് നൽകിയത്തെന്ന് അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ബിഹാറിൽ വന്ന് തൊഴിലിനെ കുറിച്ച് സംസാരിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
"എന്തുകൊണ്ടാണ് നിങ്ങൾ ഭരണഘടനയും ജനാധിപത്യവും അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നത്? ദലിതരുടെയും പിന്നാക്കക്കാരുടെയും ദരിദ്രരുടെയും സംവരണവും ജോലിയും തട്ടിയെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ടെന്ന് എനിക്ക് പ്രധാനമന്ത്രി മോദിയോട് ചോദിക്കണം. എന്തുകൊണ്ടാണ് നിങ്ങൾ ദരിദ്രരെ കൂടുതൽ ദരിദ്രരും സമ്പന്നരെ കൂടുതൽ സമ്പന്നരുമാക്കാൻ ആഗ്രഹിക്കുന്നത്? ബിഹാർ നിങ്ങൾക്ക് 40 എം.പിമാരിൽ 39 പേരെയും തന്നു, എന്നാൽ 10 വർഷത്തിനുള്ളിൽ നിങ്ങൾ ബിഹാറിന് എന്താണ് നൽകിയത്? എന്തുകൊണ്ടാണ് നിങ്ങൾ ബിഹാറിൽ വന്ന് ജോലിയെക്കുറിച്ച് സംസാരിക്കാത്തത്?" -തേജസ്വി യാദവ് എക്സ് പോസ്റ്റിൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ഏപ്രിൽ 26ന് നടക്കാനിരിക്കെ ബിഹാർ സന്ദർശനത്തിനിടെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ വോട്ടർമാർക്കിടയിൽ വിതരണം ചെയ്യാൻ അഞ്ച് ചാക്ക് പണം കൊണ്ടുവന്നുവെന്ന് തേജസ്വി യാദവ് നേരത്തെ ആരോപിച്ചിരുന്നു. ബി.ജെ.പി നേതാവ് ജെ.പി നദ്ദ തന്‍റെ കൂടെ നിരവധി ബാഗുകൾ കൊണ്ടുവന്നതായി തനിക്ക് വാർത്ത ലഭിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിൽ അദ്ദേഹം അവ വിതരണം ചെയ്യുന്നുവെന്നും തേജസ്വി യാദവ് ആരോപിച്ചു. അന്വേഷണ ഏജന്‍സികളെല്ലാം ബി.ജെ.പിയെ പരസ്യമായി സഹായിക്കുകയാണെന്നും തേജസ്വി യാദവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.