ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് എന്താണ്?
text_fieldsഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അവരുടെ ആവശ്യങ്ങൾക്കായി നിരവധി ഉൽപന്നങ്ങൾ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്നുണ്ട്. രാജ്യങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ ഏതാണ് എന്നറിയുമോ? ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് പെട്രോളിയമാണ്. നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്താനിൽ അരിയും ചൈനയിൽ ഇലക്ട്രോണിക്സ് സാമഗ്രികളും ബംഗ്ലാദേശിൽ ടീ- ഷർട്ടുകളും മാലദ്വീപിൽ മീനുകളുമാണ് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്.
വജ്ര കയറ്റുമതിയിൽ ഏറ്റവും മുന്നിലുള്ളത് ഇസ്രായേലാണ്. സ്വിറ്റ്സർലൻഡും ദക്ഷിണാഫ്രിക്കയുമാണ് സ്വർണ കയറ്റുമതിയിൽ മുന്നിൽ. ഇരുമ്പ് കയറ്റുമതിയിൽ മുന്നിലുള്ളത് ആസ്ട്രേലിയയാണ്. ‘ഐ ഓഫ് ഫൈവ്’ രാജ്യങ്ങളിൽ, ന്യൂസിലൻഡ് പാലുൽപ്പന്ന കയറ്റുമതിയിലാണ് കൂടുതൽ ശ്രദ്ധയൂന്നുന്നത്. അതേസമയം യുനൈറ്റഡ് സ്റ്റേറ്റ്സ്, യു.കെ, കാനഡ എന്നിവ പെട്രോളിയം കയറ്റുമതിയിൽ ആധിപത്യം പുലർത്തുന്നു.
വിവിധ രാജ്യങ്ങൾ കൂടുതൽ കയറ്റുമതി ചെയ്യുന്ന വസ്തുക്കൾ ഇവയാണ്...
അർജന്റീന: സോയാബീൻസ്
ആസ്ട്രേലിയ: ഇരുമ്പ്
ആസ്ട്രിയ: ടോക്സിൻസ്
ബെനിൻ: പരുത്തി
ബ്രസീൽ: സോയാബീൻസ്
ബംഗ്ലാദേശ്: ടി-ഷർട്ടുകൾ
കാനഡ: പെട്രോളിയം
ചൈന: ഇലക്ട്രോണിക്സ്
ചിലി: കോപ്പർ
ഐവറി കോസ്റ്റ്: കൊക്കോ
ക്യൂബ: സിഗററ്റുകൾ
ഡെൻമാർക്ക്: മെഡിസിൻ
ഗ്വാട്ടിമാല: വാഴപ്പഴം
ഗയാന: ഡ്രില്ലിങ് പ്ലാറ്റ്‌ഫോമുകൾ
ഈജിപ്ത്: പെട്രോളിയം
ഇത്യോപ്യ: കാപ്പി
ഫിൻലാൻഡ്: പേപ്പർ ഉൽപന്നങ്ങൾ
ഫ്രാൻസ്: എയർക്രാഫ്റ്റ്
ജർമനി: വാഹന എഞ്ചിനുകൾ
ഐസ്‍ലാൻഡ്: അലുമിനിയം
ഇന്ത്യ: പെട്രോളിയം
ഇന്തോനേഷ്യ: കൽക്കരി
ഇസ്രായേൽ: വജ്രം
ഇറ്റലി: മരുന്നുകൾ
ജപ്പാൻ: വാഹന എഞ്ചിനുകൾ
കെനിയ: ചായ
കിരിബതി: ട്യൂണ
മഡഗാസ്കർ: വാനില
മലേഷ്യ: ഇലക്ട്രോണിക്സ്
മലാവി: പുകയില
മാലദ്വീപ്: മത്സ്യം
മെക്സിക്കോ: വാഹന എഞ്ചിനുകൾ
മോൾഡോവ: സൂര്യകാന്തി വിത്തുകൾ
മംഗോളിയ: കൽക്കരി
ന്യൂസിലാൻഡ്: പാൽ ഉൽപന്നങ്ങൾ
നൈജീരിയ: പെട്രോളിയം
ഉത്തര കൊറിയ: വാച്ചിന്‍റെ ഭാഗങ്ങൾ
നോർവേ: പെട്രോളിയം
പാകിസ്ഥാൻ: അരി
പെറു: കോപ്പർ
ഫിലിപ്പീൻസ്: ഇലക്ട്രിക് സർക്യൂട്ടുകൾ
റഷ്യ: ക്രൂഡ് പെട്രോളിയം
സൗദി അറേബ്യ: പെട്രോളിയം
സിംഗപ്പൂർ: ഇലക്ട്രിക് സർക്യൂട്ടുകൾ
ദക്ഷിണാഫ്രിക്ക: സ്വർണം
ദക്ഷിണ കൊറിയ: ഇലക്ട്രിക് സർക്യൂട്ടുകൾ
ശ്രീലങ്ക: വസ്ത്രങ്ങൾ
സ്പെയിൻ: പെട്രോളിയം
സിറിയ: ഒലിവ് ഓയിൽ
സ്വീഡൻ: പെട്രോളിയം
സ്വിറ്റ്സർലൻഡ്: സ്വർണം
തുർക്കി: പെട്രോളിയം
യുക്രെയ്ൻ: ധാന്യം
യു.എ.ഇ: പെട്രോളിയം
യു.കെ: പെട്രോളിയം
യു.എസ്: പെട്രോളിയം
ഇന്ത്യ കയറ്റുമതി ചെയ്യുന്നതിൽ ആദ്യ അഞ്ച് സ്ഥാനത്തുള്ളവ
ശുദ്ധീകരിച്ച പെട്രോളിയം
ഡയമണ്ട്സ്
പാക്കേജുചെയ്ത മരുന്നുകൾ
ആഭരണങ്ങൾ
അരി
ഇന്ത്യൻ ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ:
യു.എസ്
യു.എ.ഇ
ചൈന
ബംഗ്ലാദേശ്
ഹോങ്കോങ്
ഇന്ത്യ എന്താണ് കൂടുതൽ ഇറക്കുമതി ചെയ്യുന്നത്?
ഒ.ഇ.സി ഡാറ്റ പ്രകാരം, 2021-ലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഇറക്കുമതി ഇവയാണ്:
ക്രൂഡ് പെട്രോളിയം
സ്വർണം
കൽക്കരി
ഡയമണ്ട്സ്
പെട്രോളിയം ഗ്യാസ്
2021ൽ ഇന്ത്യ കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തിയ രാജ്യങ്ങൾ
ചൈന
യു.എ.ഇ
യു.എസ്
സ്വിറ്റ്സർലൻഡ്
സൗദി അറേബ്യ
2021ൽ ആഗോളതലത്തിൽ താഴെപ്പറയുന്ന ഉൽപന്നങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതിക്കാർ ഇന്ത്യയായിരുന്നു:
കൽക്കരി
ഡയമണ്ട്സ്
പാം ഓയിൽ
സോയാബീൻ ഓയിൽ
സ്ക്രാപ്പ് അലുമിനിയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.