‘ഗജ’ എന്നാൽ ?
text_fieldsഒഡിഷ തീരത്ത് വീശിയടിച്ച തിത് ലിക്ക് ശേഷമെത്തുന്ന ചുഴലിക്കാറ്റിന് ഗജ എന്ന് പേരിട്ടത് ശ്രീലങ്കയാണ്. ‘ആനയുടെ കരുത്തുള്ള കാറ്റ്’ എന്നാണ് അർഥം. തിത്ലിക്ക് ആ പേരിട്ടത് പാകിസ്താനാണ്. വേള്‍ഡ് മെറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷനാണ് ചുഴലിക്കാറ്റ് ബാധിക്കാനിടയുള്ള ഓരോപ്രദേശത്തെയും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്ന പേരുകള്‍ നല്‍കുന്നതും പട്ടികയായി സൂക്ഷിക്കുന്നതും.
ഇന്ത്യന്‍ മഹാസമുദ്രത്തിന് വടക്ക് വീശുന്ന കാറ്റിന് പേര് നല്‍കുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാന്മര്, ഒമാന്‍, പാകിസ്താന്, ശ്രീലങ്ക, തായ്ലന്ഡ് എന്നീ രാജ്യങ്ങളാണ്. ഗജക്ക് ശേഷമെത്തുന്ന ചുഴലിക്കാറ്റിന് പേരിടാനുള്ള അവസരം തായ്ലൻഡിനാണ്. ‘ഫിദ’ എന്നാണ് അടുത്ത ചുഴലിക്കാറ്റിന് തായ്ലൻഡ് കണ്ടുവെച്ചിരിക്കുന്ന പേര്.
- ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാല്‍ രാത്രി ഏഴുമുതൽ രാവിലെ ഏഴ് വരെ മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം
- മലയോരമേഖലയിലെ റോഡുകള്‍ക്ക് കുറുകെയുള്ള ചാലുകൾക്കരികില്‍ വാഹനങ്ങള്‍ നിർത്തരുത്
- മലയോരമേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക
- ജലനിരപ്പുയരാന്‍ സാധ്യതയുള്ളതിനാൽ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം
- കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിന് മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകൾ ശ്രദ്ധിക്കുക
- സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്
- പാലങ്ങളിലും നദിക്കരയിലും സെല്‍ഫിയെടുക്കല്‍ ഒഴിവാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.