ചൈനീസ് ആക്രമണം ഒടുവിൽ നടന്നത് 1975ൽ
text_fields1967ലാണ് ഇന്ത്യ-ചൈന യുദ്ധം അവസാനമായി നടന്നതെങ്കിലും 1975ൽ നാല് ഇന്ത്യൻ സൈനികരെ ചൈന വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിനു ശേഷം ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യക്ക് ആൾനാശം സംഭവിക്കുന്നത് അന്നാണ്. 1975 ഒക്ടോബർ 20ന് അരുണാചൽ പ്രദേശിലെ തലങ്ക് ലായിൽ പട്രോളിങ് നടത്തുകയായിരുന്ന അസാം റൈഫിൾസിലെ സൈനികെര ഇന്ത്യയിലേക്ക് കയറി ചൈനീസ് സൈന്യം പതിയിരുന്നാക്രമിക്കുകയായിരുന്നു.
എന്നാൽ, പതിവുപോലെ തങ്ങൾ അതിർത്തി ലംഘിച്ചിട്ടില്ലെന്ന നിലപാടാണ് ചൈന സ്വീകരിച്ചത്. ആക്രമണത്തിൽ നാലു സൈനികർക്ക് ജീവഹാനി സംഭവിച്ചു. അതിർത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ച് ചൈനീസ് സൈനിക പോസ്റ്റിനു േനരെ ഇന്ത്യ വെടിവെച്ചെന്നും തങ്ങൾ പ്രതിരോധിക്കുകയാണുണ്ടായതെന്നുമാണ് ചൈന അന്ന് പറഞ്ഞത്. ഇന്ത്യക്കെതിരെ ചൈന പ്രതിഷേധിക്കുകയും സ്വയം രക്ഷക്കുവേണ്ടിയാണ് തിരിച്ചടിച്ചതെന്ന് ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഷർഷെ ദഫേയെ ചൈന രോഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, തലങ്ക്ലായിൽനിന്ന് 500 മീറ്റർ തെക്കായി ഇന്ത്യയിൽപെട്ട സ്ഥലത്തുവെച്ചാണ് സൈനികർ ആക്രമിക്കപ്പെട്ടതെന്ന് യു.എസ് വിദേശകാര്യ വകുപ്പിെൻറ കേബിൾ സന്ദേശങ്ങളിലൂടെ വെളിച്ചത്ത് വന്നിരുന്നു. യു.എസ് എംബസികൾ തങ്ങളുടെ വിദേശകാര്യ വകുപ്പിന് അയക്കുന്ന രഹസ്യ സന്ദേശങ്ങളാണ് കേബിൾ.
സൈനികരുടെ മൃതദേഹം ഇന്ത്യൻ ഭൂപ്രദേശത്തുനിന്ന് ഒരാഴ്ചക്കു ശേഷമാണ് കണ്ടെത്തിയത്. 1962ലെ ഇന്ത്യ-ചൈന യുദ്ധത്തിൽ തലങ്ക് ലായിലൂടെയാണ് ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ കടന്നിരുന്നതെന്നും അക്കാലത്ത് 1975ലെ യു.എസ് കേബിൾ സേന്ദശങ്ങളിൽ പറഞ്ഞിരുന്നു. അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നാണ് അവരുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.