ഞങ്ങൾക്ക് ജാതിയില്ലെന്ന് വീമ്പ് പറയുന്ന മലയാളി മീരാ കുമാറിനോട് ചെയ്തത്
text_fieldsരാജസ്ഥാനിലെ ജാതിക്കൊലപാതകം ചർച്ച ചെയ്യവെ താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ ലോക്സഭാ മുൻസ്പീക്കർ മീരാകുമാർ. ലണ്ടനിൽവെച്ച് ഒരു മലയാളിയിൽ നിന്നും നേരിടേണ്ടി വന്ന ജാതിവിവേചനത്തെ കുറിച്ചാണ് മീര കുമാർ മനസ് തുറന്നത്. രാജ്യത്തിന്റെ ഉപ പ്രധാനമന്ത്രിയുടെ മകളും ഇന്ത്യൻ വിദേശ കാര്യ സർവീസ് ഉദ്യോഗസ്ഥയുമായിരുന്നിട്ടും തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ അവർ ലണ്ടനിൽ നേരിടേണ്ടി വന്ന ദുരനുഭവം ഇങ്ങനെയാണ് വിവരിച്ചത്:
''ഒരു മഹാനായ വ്യക്തിയുടെ മകളാണ് എന്നതിെൻറ പേരിൽ ആരും ജാതി വിവേചനത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല.വിദേശകാര്യ സർവിസിലെ ഉദ്യോഗത്തിനായി ലണ്ടനിൽേപായപ്പോൾ എനിക്കുണ്ടായ അനുഭവം കേട്ടാൽ നിങ്ങൾ അന്തംവിടാനിടയുണ്ട്. എനിക്ക് താമസിക്കാനായി ഒരു വീട് അന്വേഷിക്കുകയായിരുന്നു. കേരളത്തിൽനിന്നുള്ള ജേക്കബ് എന്ന ഒരു മനുഷ്യനെ കണ്ടെത്തി. 25 വർഷമായി അവിടെ താമസിച്ചുവരുന്ന അദ്ദേഹം വാടകക്ക് നൽകുന്ന ഒരു വീടുണ്ടായിരുന്നു. ഞാൻ അതു ചെന്ന് കണ്ടു, എനിക്കിഷ്ടായി. ഏതാണ്ട് ഉറപ്പിച്ച മട്ടായി. പോരാൻ നേരം അദ്ദേഹം വന്ന് ചോദിച്ചു 'നിങ്ങൾ ബ്രാഹ്മണ' ആണോ എന്ന്
അല്ല പട്ടികജാതിക്കാരിയാണ്, പ്രശ്നമുണ്ടോ എന്ന് ഞാൻ. ഇല്ല എന്നയാൾ മറുപടി പറഞ്ഞെങ്കിലും എനിക്ക് വീട് തന്നില്ല.ആളുകളുടെ മനസ്സ് അത്രമാത്രം വിഷം നിറഞ്ഞു കിടക്കുകയാണ്. അത് അവരെ മനുഷ്യത്വമില്ലാത്തവരാക്കുന്നു. മനഃസാക്ഷി എന്ന സാധനം തന്നെ നഷ്ടപ്പെട്ടുപോകുന്നു.''
ലേഖനം മുഴുവൻ വായിക്കാം:
https://www.madhyamam.com/opinion/articles/eliminate-caste-or-kill-more-babies-1066496
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.