Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Nasal vaccine
cancel
Homechevron_rightNewschevron_rightIndiachevron_rightനേസൽ വാക്​സിൻ എന്ത്​?...

നേസൽ വാക്​സിൻ എന്ത്​? നിലവിലെ വാക്​സിനുകളിൽനിന്ന്​ എങ്ങനെ വ്യത്യസ്​തമായിരിക്കും -അറിയാം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡിന്‍റെ മൂന്നാംതരംഗത്തിന്​ മുന്നോടിയായി വാക്​സിനേഷൻ നടപടികൾ വേഗത്തിലാക്കാനാണ്​ അധികൃതരുടെ നീക്കം. വാക്​സിനുകൾ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്നതിനും ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുന്നതിനായി കഠിന പരിശ്രമവും തുടരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനെ അഭിസംബോധന ചെയ്​തു സംസാരിക്കുന്നതിനിടെ നേസൽ സ്​പ്രേ (മൂക്കിൽ ഇറ്റിക്കുന്ന വാക്​സിൻ) യുടെ ഗവേഷണത്തെക്കുറിച്ചും പരീക്ഷണം വിജയിച്ചാൽ പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലാകുമെന്നും സൂചിപ്പിച്ചിരുന്നു. കോവിഡ്​ പ്രതിരോധത്തിന്​ വികസിപ്പിക്കുന്ന നേസൽ വാക്​സിനെക്കുറിച്ച്​ കൂടുതൽ അറിയാം.

എന്താണ്​ നേസൽ വാക്​സിൻ?

കൈയിൽ കുത്തിവെപ്പിലൂടെ നൽകുന്ന വാക്​സിന്​ പകരം മൂക്കിലൂടെ തുള്ളിമരുന്ന്​ രീതിയിൽ നൽകുന്ന വാക്​സിനാണ്​ നേസൽ വാക്​സിൻ. മൂക്കി​ൽനിന്ന്​ നേരിട്ട്​ ശ്വസന പാതയിലേക്ക്​ വാക്​സിൻ എത്തിക്കുകയാണ്​ ഇവയുടെ ലക്ഷ്യം. കഴിഞ്ഞവർഷം, മൂക്കിലൂടെ നൽകാവുന്ന വാക്​സിൻ ശാസ്​ത്രജ്ഞർ ഗ​േവഷണങ്ങളിലൂടെ വികസിപ്പിച്ചിരുന്നു. എലികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്​സിൻ ഫലപ്രദമാണെന്ന്​ തെളിയിക്കുകയും ചെയ്​തു. ഇതിന്‍റെ കൂടുതൽ ​ഗവേഷണ ഫലങ്ങൾ വരുന്നതോടെ മഹാമാരിയെ ചെറുക്കാനുള്ള പ്രധാന ഉപാധിയായി ഇവ മാറിയേക്കാം. ജേണൽ സെൽ ലേഖനത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, മൂക്കിലൂടെ വാക്​സിൻ നൽകു​േമ്പാൾ തന്നെ​ പ്രതിരോധ ശേഷി ലഭിക്കും.

ഇന്ത്യയിൽ നേസൽ വാക്​സിന്‍റെ ഗവേഷണം പ​ുരോഗമിക്കുകയാണെന്ന്​ ലോകാരോഗ്യ സംഘടനയിലെ മുതിർന്ന ശാസ്​ത്രജ്ഞയായ സൗമ്യ സ്വാമിനാഥൻ അറിയിച്ചിരുന്നു. 'കുട്ടികളിൽ ഇതൊരു മാറ്റത്തിന്​ വഴിയൊരുക്കും' എന്നായിരുന്നു അവരുടെ പ്രതികരണം. ഭാരത്​ ബയോടെകിന്‍റെ ഇൻട്രാനേസൽ വാക്​സിനായ ബി.ബി.വി154 പ്രാരംഭഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കുകയും ചെയ്​തിട്ടുണ്ട്​.

നേസൽ വാക്​സിന്‍റെ ഗു​ണങ്ങൾ

വാക്​സിൻ സ്വീകരിക്കാൻ കുത്തിവെപ്പിന്‍റെയോ സൂചിയുടെയോ ആവശ്യമ​ില്ലെന്നതാണ്​ പ്രധാന ഗുണം. കൂടാതെ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമോ സഹായ​േമാ ഇല്ലാതെ വാക്​സിൻ സ്വീകരിക്കാൻ സാധിക്കും.

പഠനങ്ങൾ പ്രകാരം നിലവിലെ കോവിഡ്​ വാക്​സിനുകളും നേസൽ സ്​പ്രേയും ഫലപ്രദമായിരിക്കും. നേസൽ സ്​പ്രേ കുട്ടികൾക്കായിരിക്കും കൂടുതലായി ഉപയോഗിക്കാൻ കഴിയുക. എന്നിരുന്നാലും മുതിർന്നവരിലും ഇവ ഫലപ്രദമായി ഉപയോഗിക്കാനാകും.

നേസൽ വാക്​സിന്‍റെ പ്രവർത്തനം എങ്ങനെ?

വൈറസ്​ ശരീരത്തിനകത്ത്​ പ്രധാനമ​ായും പ്രവേശിക്കുക മൂക്കിലൂടെയാണെന്നറിയാം. അതിനാൽ തന്നെ വൈറസ്​ പ്രവേശിക്കുന്ന സ്​ഥലത്തുതന്നെ ശക്തമായ പ്രത​ിരോധ ശേഷി സൃഷ്​ടിക്കും. ഇത്​ വൈറസിനെ പ്രതിരോധിക്കുന്നതിനും പകർച്ച ഒഴിവാക്കുന്നതിനും സഹായിക്കും. പ്രവേശന കവാടത്തിൽതന്നെ തടയുന്നതിനാൽ ശ്വാസകോശത്തിൽ പ്രവേശിക്കില്ല, അതിനാൽ തന്നെ മറ്റു ആരോഗ്യപ്രശ്​നങ്ങളും സൃഷ്​ടിക്കില്ല. നേസൽ സ്​പ്രേയിലൂടെ കൃത്യമായ രോഗപ്രതി​േരാധ ശേഷി കൈവരുകയാണെങ്കിൽ അവ തുടക്കത്തിൽ ​തന്നെ വൈറസിനെ പ്രതിരോധിക്കുകയും പകർച്ച തടയുകയും ചെയ്യുമെന്നും പീഡിയാട്രീഷനും ഇമ്യൂണൈസേഷൻ ​െഎ.എ.പി കമ്മിറ്റി മുൻ കൺവീനറുമായ ഡോ. വിപിൻ എം. വശിഷ്​ട പറയുന്നു.

ഭാരത്​ ​ബയോടെകിന്‍റെ നേസൽ വാക്​സിൻ

നിലവിൽ ഭാരത്​ ബയോടെകിന്‍റെ നേസൽ വാക്​സിൻ ഒന്നാംഘട്ട പരീക്ഷണത്തിലാണ്​. നിർമാതാക്കളിൽനിന്ന്​ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ഇൻട്രനസേൽ വാക്​സിൻ ബി.ബി.വി 154 അണുബാധയുള്ള സ്​ഥലത്ത്​ രോഗപ്രതിരോധ ശേഷി സൃഷ്​ടിക്കും. ഇത്​ അണുബാധയെ തടയുകയും പടരുന്നത്​ തടയുകയും ചെയ്യും. കോവാക്​സിന്‍റെ നിർമാതാക്കളായ ഭാരത്​ ബയോടെക്ക്​ ഈ വർഷം അവസാനത്തോടെ 10കോടി കോവിഡ്​ ​േനസൽ വാക്​സിൻ പുറത്തിറക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Nasal VaccineCorona Virus
News Summary - What is Nasal Vaccine And How is it Different From Existing Covid Vaccines
Next Story