ഹോട്ടൽ ബില്ലിൽ സർവിസ് ചാർജ് ഈടാക്കിയാൽ എന്തുചെയ്യണം?
text_fieldsന്യൂഡൽഹി: ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കളിൽ നിന്ന് സർവിസ് ചാർജ് ഈടാക്കുന്നത് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തടഞ്ഞിരിക്കുകയാണ്. സർവിസ് ചാർജ് മറ്റേതെങ്കിലും പേരിൽ ഈടാക്കരുതെന്നും, ഭക്ഷണത്തോടൊപ്പം ബില്ലിൽ സർവിസ് ചാർജ് ചേർക്കരുതെന്നുമാണ് നിർദേശം.
നിങ്ങൾ ഭക്ഷണം കഴിച്ചശേഷം ഹോട്ടലുകാർ സർവിസ് ചാർജ് ഉൾപ്പെടെ ചേർത്ത് ബില്ല് തന്നാൽ എന്ത് ചെയ്യണം? സർവിസ് ചാർജ് ഈടാക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്‍റുകൾക്കും എതിരെ ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനായ 1915ൽ പരാതി നൽകാമെന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. ദേശീയ ഉപഭോക്തൃ ഹെൽപ് ലെനിന്‍റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരാതിപ്പെടാം. ഇതുകൂടാതെ ഉപഭോക്തൃ കമീഷനിൽ പരാതി നൽകുകയും ചെയ്യാം. ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ വെബ്സൈറ്റ്: https://consumerhelpline.gov.in/
സർവിസ് ചാർജ് ഉപഭോക്താവിന് താൽപര്യമുണ്ടെങ്കിൽ മാത്രം നൽകേണ്ട ഒന്നാണെന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വ്യക്തമാക്കിയിരിക്കുന്നത്. സർവിസ് ചാർജ് നൽകൽ ഉപഭോക്താവിന്‍റെ വിവേചനാധികാരമാണ്. ഇത് ഹോട്ടലുകാർ ഉപഭോക്താവിനെ അറിയിക്കണം. സർവിസ് ചാർജിനായി നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.
ഹോട്ടലുകളും റസ്റ്ററന്‍റുകളും സർവിസ് ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമായതിനെ തുടർന്നാണ് പുതിയ മാർഗനിർദേശങ്ങൾ നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.