ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി ബി.ജെ.പി
text_fieldsപാട്ന: ബിഹാർ തെരഞ്ഞെടുപ്പിന് ശേഷം ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകുമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുശീൽ കുമാർമോദി. സീറ്റുകളുടെ എണ്ണം എത്രയായാലും നിതീഷ് തന്നെയാവും നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ഒറ്റക്ക് മത്സരിക്കാനുള്ള ചിരാഗ് പാസ്വാെൻറ തീരുമാനത്തിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തി. രാം വിലാസ് പാസ്വാെൻറ ഉപദേശം തേടിയിരുന്നുവെങ്കിൽ ചിരാഗ് ഇത്തരമൊരു നിലപാടെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാം വില്വാസ് പാസ്വാനെ ഹൃദയശസ്ത്രക്രിയക്കായി ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാനുള്ള ചിരാഗ് പാസ്വാെൻറ തീരുമാനം.
രാം വില്വാസ് പാസ്വാൻ ആരോഗ്യത്തോടെ ഉണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു തീരുമാനമെടുക്കാൻ ചിരാഗിനെ സമ്മതിക്കില്ല. ജനങ്ങളുടെ ആശീർവാദത്തോടെ നിതീഷ് ഒരിക്കൽ കൂടി മുഖ്യമന്ത്രിയാകും. രാം വില്വാസ് പാസ്വാൻ എത്രയും പെട്ടെന്ന് രോഗത്തിൽ നിന്നും മുക്തി നേടട്ടെയെന്നും സുശീൽ കുമാർ മോദി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.