ജയ് ശ്രീറാം വിളിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം? -തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സിന്ധ്യ
text_fieldsഭോപ്പാൽ: മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ബി.ജെ.പി സർക്കാറിെൻറ നില ഭദ്രമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ. മതേതരവാദികളായ ആളുകൾക്ക് ജയ് ശ്രീറാം വിളിക്കുന്നതിന് എന്താണ് കുഴപ്പമെന്ന് ബി.ജെ.പി നേതാവും രാജ്യസഭ എം.പിയും കൂടിയായ സിന്ധ്യ ചോദിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ജയ് ശ്രീറാം, അയോധ്യ രാമക്ഷേത്രം, അർബൻ നക്സൽ എന്നീ വിഷയങ്ങളിലൂന്നി നടത്തിയ പ്രചാരണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സിന്ധ്യ.
'പ്രധാനമന്ത്രി 130 കോടി ഇന്ത്യക്കാരുടെ നേതാവാണ്. ജയ് ശ്രീറാം വിളിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം?. നിങ്ങളൊരു മതേതരവാദിയാണെങ്കിൽ ജയ് ശ്രീറാം വിളിക്കാൻ പാടില്ലേ?. തുക്ഡേ തുക്ഡേ ഗാങ്ങിനെ കുറിച്ചാണെങ്കിൽ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്ന എല്ലാവരും എതിർക്കപ്പെടണം. നമ്മുടെ രാജ്യത്തിെൻറ ഐക്യം തകർക്കപ്പെടുകയാണെങ്കിൽ, അതിന് ഏറ്റവും കഠിനമായ ശിക്ഷ നൽകണം' - സിന്ധ്യ പറഞ്ഞു.
'ഞാനൊരു എളിയ പ്രവർത്തകൻ മാത്രമാണ്. അതാണ് എെൻറ ഉത്തരവാദിത്വം. ചില കോൺഗ്രസ് നേതാക്കളെ പോലെ അധികാരത്തിനായുള്ള മത്സരത്തിന് ഞാനില്ല. അവരുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല' -സിന്ധ്യ പറഞ്ഞു. രണ്ട് പതിറ്റാണ്ട് കാലം പ്രവർത്തിച്ച പാർട്ടിയിൽ നിന്നും മറുവശത്തെത്തുേമ്പാൾ കാര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ പ്രയാസപ്പെട്ടെങ്കിലും തന്നോട് സഹകരിച്ച ബി.ജെ.പി നേതാക്കളെ അദ്ദേഹം നന്ദി അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അബദ്ധത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് പോയ സിന്ധ്യയുടെ വിഡിയോ വൈറലായിരുന്നു. അതിനിടെ താൻ എന്തിനാണ് കോൺഗ്രസ് വിട്ടെതന്ന കാര്യവും സിന്ധ്യ പറയുന്നുണ്ട്.
'15 വർഷം അധികാരത്തിന് വെളിയിൽ നിന്നതിന് ശേഷം രൂപീകരിക്കപ്പെട്ട സർക്കാറിന് ആറ് മന്ത്രിമാരടക്കം 22 പേരുടെ വിശ്വാസം നഷ്ടപ്പെട്ട സംഭവം ആദ്യമായിട്ടായിരിക്കും. അതായിരുന്നു കമൽനാഥ് സർക്കാർ' - സിന്ധ്യ കൂട്ടിച്ചേർത്തു.
കമൽനാഥ് സർക്കാറിനെ താഴെയിട്ട് മാർച്ചിലാണ് സിന്ധ്യയും അനുകൂലികളും ബി.ജെ.പി പാളയത്തിലേക്ക് നീങ്ങിയത്. ഇതേത്തുടർന്നാണ് 28 അസംബ്ലി സീറ്റുകളിലേക്കായി നവംബർ മൂന്നിന് ഉപതെരഞ്ഞെടുപ്പ് നടന്നത്. 230 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ എട്ട് സീറ്റുകൾ മാത്രമായിരുന്നു ബി.ജെ.പിക്ക് വേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.