വാട്‌സ്ആപ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകള്‍ക്കും അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ല -ബോംബെ ഹൈകോടതി
text_fieldsമുംബൈ: വാട്‌സ്ആപ് ഗ്രൂപ്പിലെ എല്ലാ പോസ്റ്റുകള്‍ക്കും അഡ്മിന്‍ ഉത്തരവാദിയായിരിക്കില്ലെന്നും, അഡ്മിനും കൂടി അറിഞ്ഞ് നടക്കുന്ന കാര്യങ്ങള്‍ക്ക് മാത്രമേ ഉത്തരവാദിത്തമുണ്ടാകൂ എന്നും കോടതി. ബോംബെ ഹൈകോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
തനിക്കെതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒരു വാട്‌സ്ആപ് ഗ്രൂപ് അഡ്മിനായ കിഷോര്‍ തരോണ്‍ എന്ന 33കാരന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്. ഗ്രൂപ്പിലെ ഒരു അംഗം മറ്റൊരു സ്ത്രീ അംഗത്തിനെതിരെ നടത്തിയ നീചമായ വാക്പ്രയോഗം തടയുന്നതിലും അംഗത്തിനെതിരെ നടപടിയെടുക്കുന്നതിലും യുവാവ് പരാജയപ്പെട്ടുവെന്നായിരുന്നു ആരോപണം.
ഗ്രൂപ്പിലേക്ക് അംഗങ്ങളെ ചേര്‍ക്കാനും ഒഴിവാക്കാനും മാത്രമുള്ള പരിമിതമായ അധികാരം മാത്രമാണ് അഡ്മിന് ഉള്ളതെന്നാണ് ഹരജി പരിശോധിച്ച് ജസ്റ്റിസുമാരായ ഇസഡ്.എ ഹഖ്, എ.ബി ബോറാക്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. ഗ്രൂപ്പ് അംഗങ്ങളുടെ പ്രവൃത്തി നിയന്ത്രിക്കാനും സെന്‍സര്‍ ചെയ്യാനുമുള്ള അവസരം അഡ്മിന് ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.