Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാട്​സാപ്പ്​...

വാട്​സാപ്പ്​ സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ലെന്ന്​ സുപ്രീംകോടതി

text_fields
bookmark_border
whats app
cancel

ന്യൂഡൽഹി: വാട്​സാപ്പ്​ സന്ദേശങ്ങൾ തെളിവായി കണക്കാക്കാനാവില്ലെന്ന്​ സുപ്രീംകോടതി. വ്യാപാര കരാറുകളിൽ വാട്​സാപ്പ്​ സന്ദേശങ്ങൾ തെളിവായി സ്വീകരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്​തമാക്കി. ചീഫ്​ ജസ്റ്റിസ്​ എൻ.വി രമണ ജസ്റ്റിസുമാരായ എ.എസ്​ ബൊപ്പണ്ണ, ഋഷികേശ്​ റോയ്​ എന്നിവരുൾപ്പെട്ട ബെഞ്ചി​േന്‍റതാണ്​ സുപ്രധാന ഉത്തരവ്​.

ഇക്കാലത്ത്​ വാട്​സാപ്പ്​ സന്ദേശങ്ങളുടെ എങ്ങനെയാണ്​ തെളിവായി പരിഗണിക്കുക. സോഷ്യൽ മീഡിയയിൽ എന്തും നിർമിക്കുകയും ഡിലീറ്റ്​ ചെയ്യുകയും ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. 2016 ഡിസംബർ രണ്ടിലെ ഒരു കരാറുമായി ബന്ധപ്പെട്ട കേസിലാണ്​ സുപ്രീംകോടതി പരാമർശം.

സൗത്ത്​ ഡൽഹി മുൻസിപ്പൽ കോർപറേഷനും വിവിധ കമ്പനികളുടെ കൺസോർഷ്യവുമായി ഉണ്ടാക്കിയ കരാറിലാണ്​ തർക്കം ഉടലെടുത്തത്​. നഗരത്തിലെ മാലിന്യ നീക്കവുമായി ബന്ധപ്പെട്ടായിരുന്നു കരാർ. പിന്നീട്​ കൺസോർഷ്യത്തിലുൾപ്പെട്ട എ ടു സെഡ്​, ക്വിപ്പോ തുടങ്ങിയ സ്ഥാപനങ്ങളുമായി തർക്കമുണ്ടാവുകയും ഇത്​ കൊൽക്കത്ത ​കോടതിയുടെ പരിഗണനക്ക്​ എത്തുകയും ചെയ്​തു.

എ ടു സെഡ്​ എന്ന സ്ഥാപനം 8.18 കോടി ലഭിച്ചുവെന്ന സമ്മതിക്കുന്ന വാട്​സ്​ ആപ്​ മെസേജുണ്ടെന്ന്​ ക്വിപ്പോ കൊൽക്കത്ത ഹൈകോടതിയിൽ വാദിച്ചു. എന്നാൽ വാട്​സാപ്പ്​ മെസേജ്​ വ്യാജമാണെന്നായിരുന്നു എ ടു സെഡിന്‍റെ വാദം. തുടർന്ന്​ കേസ്​ സുപ്രീംകോടതിയുടെ പരിഗണനക്ക്​ എത്തുകയായിരുന്നു. ഈ കേസിലാണ്​ സുപ്രീംകോടതിയിൽ നിന്നും നിർണായക പരാമർശം ഉണ്ടായിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappsupremcourt
News Summary - WhatsApp messages have no evidential value: Supreme Court
Next Story