'ഐ.ടി നിയമം സ്വകാര്യതക്കു മേൽ കടന്നുകയറ്റം'- കേന്ദ്രത്തിനെതിരെ കോടതി കയറി വാട്സാപ്പ്
text_fieldsന്യൂഡൽഹി: ബുധനാഴ്ച നടപ്പിൽവന്ന പുതിയ ഐ.ടി നിയമം സ്വകാര്യതക്കു േമൽ കടന്നുകയറ്റമാെണന്നും അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ് സമൂഹ മാധ്യമ ഭീമനായ വാട്സാപ്പ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഓരോ സന്ദേശത്തിെൻറയും ഉറവിടം വ്യക്തമാക്കാൻ സഹായിക്കണമെന്ന് പുതിയ ഐ.ടി നിയമം ആവശ്യപ്പെടുന്നുണ്ട്. ''വാട്സാപിലെ ഓരോ സന്ദേശവും ആരിൽനിന്നെന്ന് ഉറപ്പാക്കുന്നത് കമ്പനിയുടെ രഹസ്യമാക്കൽ നയത്തിനെതിരാണ്. സ്വകാര്യതക്കുള്ള ജനങ്ങളുടെ മൗലികാവകാശവും ലംഘിക്കുന്നു''- വാട്സാപ്പ് വക്താവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് വാട്സാപ് നൽകിയ പരാതി ഡൽഹി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചത്.
ഫെബ്രുവരി 25ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നിയമ പ്രകാരം ആവശ്യപ്പെടുന്ന സന്ദേശങ്ങൾ 36 മണിക്കൂറിനകം എടുത്തുകളയണമെന്നു മാത്രമല്ല, ഓരോ സന്ദേശത്തിെൻറയും ഉറവിടം ഉറപ്പാക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും ഏൽപിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.