ഇനിയെങ്കിലും ദയവായി മൻമോഹൻ പറയുന്നത് കേൾക്കു; മോദിക്കെതിരെ വിമർശനവുമായി പ്രിയങ്ക
text_fieldsന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന്‍റെ അഭിപ്രായങ്ങൾ തേടാതെ മുന്നോട്ട് േപാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇനിയെങ്കിലും മൻമോഹൻ സിങ് പറയുന്നത് കേൾക്കാൻ മോദി തയാറാവണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.
പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾ നിർത്തിവെച്ച് കോവിഡ് പ്രതിസന്ധി പ്രതിപക്ഷവുമായി ചർച്ച ചെയ്യാൻ മോദി തയാറാവണം. എല്ലാ പ്രതിപക്ഷ പാർട്ടികളും കോവിഡ് പോരാട്ടത്തിൽ സർക്കാറിന് ഒപ്പമാണ്. എല്ലാവരും നല്ല നിർദേശങ്ങളാണ് സർക്കാറിന് നൽകുന്നതെന്നും പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ 10 വർഷം പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന്‍റെ നിർദേശങ്ങൾക്ക് നരേന്ദ്ര മോദി ചെവികൊടുക്കണം. അദ്ദേഹത്തിന്‍റെ നിർദേശങ്ങൾ ബഹുമാനത്തോടെ തന്നെ പരിഗണിക്കണമെന്നും പ്രിയങ്ക പറഞ്ഞു. നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള നിർദേശങ്ങൾ മൻമോഹൻ സിങ് നരേന്ദ്ര മോദിക്ക് നൽകിയിരുന്നു. എന്നാൽ, ഇത് പരിഗണിക്കാൻ മോദി ഇതുവരെ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.