‘ബാബരി മസ്ജിദ് തകർക്കുന്നത് തടയാൻ രാേജഷ് പൈലറ്റ് ആഗ്രഹിച്ചു’
text_fieldsന്യൂഡൽഹി: അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നത് ഒഴിവാക്കാൻ ജനക്കൂട്ടത്തെ പി രിച്ചുവിടണമെന്ന് അന്ന് ആഭ്യന്തര സുരക്ഷ മന്ത്രിയായിരുന്ന രാജേഷ് പൈലറ്റ് ആഗ്രഹി ച്ചിരുന്നതായി വെളിപ്പെടുത്തൽ.
എന്നാൽ, ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനെ ക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരസിംഹ റാവുവിെൻറ വസതിയിൽ രാജേഷ് പൈലറ്റ് എത്തിയപ്പോേഴക്കും അദ്ദേഹം ഉറങ്ങിയതിനാൽ വിഷയം സംസാരിക്കാനായില്ല. അന്ന് റാവുവിെൻറ മന്ത്രിസഭയിൽ സഹമന്ത്രിയായിരുന്ന സൽമാൻ ഖുർഷിദിെൻറ പുതിയ പുസ്തകത്തിലാണ് ഇക്കാര്യമുള്ളത്.
‘വിസിബിൾ മുസ്ലിം, ഇൻവിസിബ്ൾ സിറ്റിസൻ: അണ്ടർസ്റ്റാൻഡിങ് ഇസ്ലാം ഇൻ ഇന്ത്യൻ ഡെമോക്രസി’ എന്ന പുസ്തകം വെള്ളിയാഴ്ച പുറത്തിറങ്ങും. ബാബരി മസ്ജിദിെൻറ തകർച്ച നിയമവാഴ്ച്ചക്കു മുന്നിൽ വലിയ ചോദ്യമാണ് ഉയർത്തിയതെന്നും അദ്ദേഹം പറയുന്നു.
ബാബരി മസ്ജിദ് തകർത്തതിനു ശേഷം രാജ്യത്തിെൻറ പലഭാഗങ്ങളിലും വർഗീയ കലാപമുണ്ടായി. പുസ്തകം ഇസ്ലാമിനെക്കുറിച്ചും പ്രത്യേകിച്ച് ഇന്ത്യൻ മുസ്ലിംകളെക്കുറിച്ചുമുള്ളതാണെന്ന് സൽമാൻ ഖുർഷിദ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.