രണ്ടുവർഷം മുമ്പ് ഫോറസ്റ്റ് ഗാർഡ് ഒരു ആനക്കുട്ടിയെ ചുമന്ന കഥ
text_fieldsചെന്നൈ: ലോക്ഡൗൺ കാലത്ത് ഉറ്റവരുടെയും സുഹൃത്തുക്കളുടെയും പഴയ ചിത്രങ്ങൾ കുത്തിപൊക്കൽ സർവസാധാരണമാമണല്ല ോ. എന്നാൽ രണ്ടുവർഷം മുമ്പ് മാധ്യമങ്ങളിലൂടെ വൈറലായ ഒരു ചിത്രമാണ് ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിങ്.
തമിഴ് നാട്ടിലെ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ആനക്കുട്ടിയെ ചുമലിലേറ്റി പോകുന്ന ചിത്രമായിരുന്നു അത്. ഇന്ത്യൻ ഫോ റസ്റ്റ് സർവിസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ദീപിക ബാജ്പാലാണ് ഒരു ഫ്ലാഷ്ബാക്ക് ഓർമയിൽ 2017ലെ ചിത്രം പോസ്റ ്റ് ചെയ്തത്. ആനയെ ചുമലിലേറ്റിയ ഫോറസ്റ്റ് ഉദ്യോഗസ്ഥന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. എന്നാൽ ആനക്കുട്ടിയെ ചുമലിലേറ്റിയ പളനിച്ചാമി ശരത് കുമാർ ട്വീറ്റിന് നന്ദി അറിയിച്ച് അതിൻെറ കഥയുമായി രംഗത്തെത്തി.
2017 ഡിസംബറിലായിരുന്നു സംഭവം. തമിഴ്നാട്ടിലെ മേട്ടുപാളയം ഫോറസ്റ്റ് ഓഫിസിൽ ഒരു ഫോൺകോളെത്തി. ഒരു പിടിയാന ഗതാഗതം തടസപ്പെടുത്തി റോഡിന് നടുവിൽ നിൽക്കുന്നുവെന്നായിരുന്നു വിവരം. പളനിച്ചാമിയും മറ്റു ഫോറസ്റ്റ് ഉദ്യോഗസ്ഥരും റോഡിലെത്തി പടക്കം പൊട്ടിച്ചിട്ടും പിടിയാന പോകാൻ തയാറായില്ല.
സമീപം മറ്റു ആനക്കൂട്ടങ്ങളെ തിരയുന്നതിനിടയിലാണ് കുഴിയിൽ അകപ്പെട്ട് കിടക്കുന്ന കുട്ടിയാനയെ കാണുന്നത്. കുട്ടിയാനയുടെ എടുത്ത് അമ്മയാനയെ എത്തിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കുട്ടിയാന ആകെ തളർന്നിരുന്നു. അതോടെ കുട്ടിയാനയെ അമ്മയുടെ അടുത്തെത്തിക്കാനായി നാലുപേരും കൂടി ചുമക്കുകയായിരുന്നു.
Flashback pic. Rescue of an elephant calf by a forest guard from TamilNadu made news. Mr. Palanichamy carried the half on his shoulders which had fallen into a ditch. The calf was later united with its mother. pic.twitter.com/VKqbD3hrc0
— Dipika Bajpai (@dipika_bajpai) April 13, 2020
റോഡിന് അപ്പുറത്ത് നിൽക്കുന്ന അമ്മയാനയുടെ അടുത്ത് കുട്ടിയാനയെ എത്തിക്കണമായിരുന്നു. എന്നാൽ നാലുപേരും കുട്ടിയാനയെ ചുമക്കുന്നത് കണ്ടാൽ അമ്മയാന ആക്രമിക്കുമെന്ന് മനസിലാക്കി പളനിസാമി മാത്രം ആനക്കുട്ടിയെ ചുമലിലേറ്റി അമ്മയാനയുടെ അടുത്ത് എത്തിക്കുകയായിരുന്നു. ഏകദേശം അമ്പതുമീറ്ററോളമാണ് കുട്ടിയാനയെ ചുമലിലേറ്റി പളനിസാമി നടന്നത്. 100 കിലോയോളം ഭാരം കുട്ടിയാനക്ക് ഉണ്ടായിരുന്നതായി പളനിസാമി ഓർത്തെടുക്കുന്നു. ചിത്രം വീണ്ടും ചർച്ചയായതോടെ നിരവധി പേരാണ് പളനിസാമിക്ക് അഭിനന്ദനവുമായി വീണ്ടും എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.