കശ്മീർ എപ്പോഴാണ് നിങ്ങളുടേതായത്? -പാകിസ്താനെ വിമർശിച്ച് രാജ്നാഥ് സിങ്
text_fieldsലേ (ജമ്മു-കശ്മീർ): ജമ്മു കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിനെച്ചൊല്ലിയുള്ള പാകിസ്താെൻറ അനാവശ്യ കരച്ചിൽ നിർത്തണമെന്നും പകരം സ്വന്തം രാജ്യത്തെ ഭീകരപ്രവർത ്തനം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധിക്കണമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ റഞ്ഞു. ഡി.ആർ.ഡി.ഒ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീർ വിഷയത്തിൽ പാകിസ്താന് ഒരു നിയമാവകാശവും ഇല്ല. ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ഒരു രാജ്യവും പാകിസ്താനെ പിന്തുണക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭീകരത ഉപയോഗിച്ച് ഇന്ത്യയെ തകർക്കാനാണ് പാകിസ്താെൻറ ശ്രമം. ആ സാഹചര്യത്തിൽ എങ്ങനെയാണ് ആ രാജ്യവുമായി ചർച്ച നടത്തുക. സൗഹാർദപരമായ അയൽപക്ക ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. പക്ഷേ, അതിന് മുന്നോടിയായി പാകിസ്താൻ ഇന്ത്യയിലേക്കുള്ള ഭീകരതയുടെ കയറ്റുമതി നിർത്തണം. കശ്മീരിൽ ഒരു അവകാശവും ഇല്ലാതെയും പാകിസ്താൻ വിവിധ മേഖലകൾ അനധികൃതമായി കൈവശം െവച്ചിരിക്കുകയാണ്. ജിൽഗിത് ബൾട്ടിസ്ഥാനും ഇതിൽ പെടും. എന്നാണ് കശ്മീർ പാകിസ്താെൻറ ഭാഗമായിരുന്നത്? പാകിസ്താനും ഉണ്ടാകുന്നത് ഇന്ത്യയിൽനിന്നാണ്.
പാകിസ്താെന ഇന്ത്യ മാനിക്കുന്നു. ഇതിനർഥം അവർക്ക് കശ്മീരിനെക്കുറിച്ച് നിരന്തരം പ്രസ്താവന നടത്താം എന്നല്ല. കശ്മീർ എക്കാലവും നമ്മളുടേതാണ്. അതിനെക്കുറിച്ച് രാജ്യത്തിന് ഒരു സംശയവുമില്ല. പാക് അധീന കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങളിലാണ് പാകിസ്താൻ ശ്രദ്ധയൂന്നേണ്ടതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.