ഈ കോവിഡ് എന്ന് തീരും? വിദഗ്ധർക്ക് പറയാനുള്ളത് ഇതാണ്..
text_fieldsന്യൂഡൽഹി: രാജ്യത്ത് അതിവേഗ വ്യാപനം ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി എന്നു മുതൽ കുറഞ്ഞ് ജനജീവിതം സാധാരണ നിലയിലെത്തും? കാത്തിരിപ്പിന് ഒരു വർഷത്തിലേറെ ദൈർഘ്യമുണ്ടെങ്കിലും ഇപ്പോഴും പ്രതീക്ഷ നൽകുന്ന ഉത്തരങ്ങൾ നൽകുന്നവർ കുറവാണ്. പ്രമുഖ ദേശീയ ടെലിവിഷൻ ചാനലായ ഇന്ത്യ ടുഡെ നടത്തിയ അഭിമുഖത്തിൽ വിദഗ്ധരുടെ അഭിപ്രായങ്ങൾ ഇങ്ങനെ:
പ്രഫ. എം. വിദ്യാസാഗർ, ദേശീയ കോവിഡ്-19 സൂപർമോഡൽ കമ്മിറ്റി മേധാവി
രാജ്യം മൊത്തത്തിലാകുേമ്പാൾ ഈയാഴ്ച അവസാനത്തോടെ കണക്കുകൾ താഴോട്ടു ചലിച്ചുതുടങ്ങും. ഇപ്പോൾ എത്തിയിരിക്കുന്നത് പരമാവധി എണ്ണമാണ്. അെല്ലങ്കിൽ അതിന് തൊട്ടരികെ.
എന്നാൽ, മഹാരാഷ്ട്ര ഉൾപെടെ സംസ്ഥാനങ്ങളെടുത്താൽ പരമാവധി എത്തലും കുറയലും പതുക്കെയാകും. ഓരോ സംസ്ഥാനത്തിനും ഒാരോ സഞ്ചാരപഥമാണ്. ഇതുപോലെ ഭീകരമായ രണ്ടാം തരംഗം പ്രതീക്ഷിച്ചിരുന്നില്ല. പരമാവധി 1.2 ലക്ഷം പ്രതിദിന നിരക്കേ കണക്കുകൂട്ടിയുള്ളൂ.
ഡോ. ആശിഷ് കെ ഝാ, ബ്രൗൺ യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്
എല്ലാ സാധ്യതകളും പരിഗണിച്ചാൽ നിലവിൽ പരമാവധി തൊട്ടുകഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഈയാഴ്ച അവസാനത്തോടെ സംഭവിക്കും. എന്നാൽ, പശ്ചിമ ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ ഇനി വരാനിരിക്കുന്നതേയുള്ളൂ. മേയ് മാസം പരമാവധിയിലെത്തിയാലും പിറകോട്ടുപോകുന്നത് പതിയെ ആകും. ജൂണിലും കണക്കുകൾ കൂടുതൽ തന്നെയാകും. ഉയരങ്ങൾ കുറിച്ച അതേ വേഗത്തിൽ എണ്ണം താഴോട്ടുപോകില്ല. സ്വീകരിക്കുന്ന നയം കൂടി പ്രധാനമാണ്. എന്നാലും ജൂണോടെ പ്രതിദിന കണക്ക് ഒരു ലക്ഷത്തിലെത്തും.
ഗൗതം മേനോൻ, അശോക യൂനിവേഴ്സിറ്റി ബയോഫിസിക്സ് പ്രഫസർ
ഇപ്പോൾ എത്ര പേരിലാണ് പരിശോധന നടക്കുന്നതെന്ന് കൃത്യതയില്ല. നിരവധി പേർ പരിശോധനയില്ലാതെ രോഗികളായി കഴിയുന്നുണ്ട്. മേയ് മധ്യത്തോടെ താഴോട്ടുപോക്ക് ആരംഭിക്കും. രണ്ടാം ആഴ്ചയോടെ അതിവേഗം കൈവരിക്കും.
ഡോ. ശാഹിദ് ജമീൽ, വൈറോളജിസ്റ്റ്
അതത് ദിവസത്തെ കണക്കുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നിെല്ലങ്കിൽ പരമാവധി തൊടുന്നതും കുറയുന്നതും എന്നാകുമെന്ന് പറയാനാകില്ല. മരണസംഖ്യ പൂർണമായി എണ്ണാതെ പോകുന്നുണ്ടെങ്കിൽ കണക്കുകളിൽ വ്യത്യാസമുണ്ടാകും. തിരികെ പോക്ക് നീളുമെന്നാണ് തോന്നുന്നത്. സമയമേറെ എടുത്തേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.