Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Actor Siddharth and Modi
cancel
Homechevron_rightNewschevron_rightIndiachevron_rightനിങ്ങളെ...

നിങ്ങളെ അധികാരത്തിൽനിന്ന്​ പുറത്താക്കു​േമ്പാൾ, രാജ്യം അണുവിമുക്തമാകും -കേന്ദ്രത്തിനെതിരെ വീണ്ടും നടൻ സിദ്ധാർഥ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാറിന്‍റെ രാഷ്​ട്രീയകളികൾക്കെതിരെ നടൻ സിദ്ധാർഥ്​. കോവിഡ്​ പ്രതിരോധ വാക്​സിൻ വിതരണത്തിലെ താളപ്പിഴകളാണ്​ വിമർശനത്തിന്​ ആധാരം.

'ഒരു ദിവസം നിങ്ങളെ അധികാരത്തിൽനിന്ന്​ പുറത്താക്കു​േമ്പാൾ ഈ രാജ്യം ശരിക്കും അണുവിമുക്തമാകും. അത്​ വരുന്നു. ഞങ്ങൾ ഇവിടെത​ന്നെയുണ്ടാകും. ഈ ട്വീറ്റിനെക്കുറിച്ച്​ നിങ്ങളെ ഓർമിപ്പിക്കാൻ' -സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

ബി.ജെ.പി ബംഗാൾ ഘടകത്തിന്‍റെ ട്വീറ്റ്​ ഷെയർ ചെയ്​തുകൊണ്ടായിരുന്നു പ്രതികരണം. ബി.ജെ.പി ബംഗാളിൽ അധികാരത്തിലെത്തു​േമ്പാൾ കോവിഡ്​ പ്രതിരോധ വാക്​സിൻ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന്​ വാഗ്​ദാനം ചെയ്​തുകൊണ്ടുള്ളതാണ്​ പോസ്റ്റ്​. പോസ്​റ്റിനെതിരെ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും സൗജന്യമായി ലഭ്യമാ​​ക്കേണ്ട വാക്​സിൻ ഉപയോഗിച്ച്​ ബി.ജെ.പിയും കേന്ദ്രസർക്കാറും രാഷ്​ട്രീയം കളിക്കു​ന്നുവെന്നായിരുന്നു ഉയർന്ന ആരോപണം.

രാജ്യത്ത്​ നിരവധി പേരാണ്​ ഓക്​സിജൻ ക്ഷാമം മൂലവും ആശുപത്രികളിലെ അസൗകര്യവും മൂലം മരണപ്പെടുന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 2624 പേരാണ്​ രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. എന്നാൽ, കോവിഡ്​ പ്രതിസന്ധികൾക്കിടയിലും വാക്​സിൻ വിതരണത്തിൽനിന്ന്​ കൈയൊഴിയാനായിരുന്നു കേന്ദ്രത്തിന്‍റെ നീക്കം. അതിന്‍റെ ഭാഗമായി മേയ്​ ഒന്നുമുതൽ പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ കോവിഷീൽഡ്​ വാക്​സിന്‍റെ വില പുതുക്കി നിശ്ചയിക്കുകയും ചെയ്​തിരുന്നു. സംസ്​ഥാനങ്ങൾ ഒരു ഡോസ്​ കോവിഷീൽഡ്​ വാക്​സിന്​ 400 രൂപ നൽകണം. സ്വകാര്യ ആശുപത്രികൾ 600 രൂപയും. മേയ്​ മുതൽ 18 വയസിന്​ മുകളിലുള്ളവർക്ക്​ കോവിഡ്​ വാക്​സിനേഷൻ ആരംഭിക്കാനിരി​ക്കെയാണ്​ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddharthCovid Vaccine​Covid 19Corona Virus
News Summary - When you are voted out of power one day, this country will truly be vaccinated Actor Siddharth
Next Story