Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസംവരണം നൽകാൻ...

സംവരണം നൽകാൻ തൊഴിലെവിടെ?​ –മന്ത്രി നിതിൻ ഗഡ്​കരി

text_fields
bookmark_border
സംവരണം നൽകാൻ തൊഴിലെവിടെ?​  –മന്ത്രി നിതിൻ ഗഡ്​കരി
cancel

ഒൗറംഗാബാദ്​: രാജ്യത്ത്​ സംവരണം നൽകണമെന്ന്​ മറാത്ത പ്രക്ഷോഭകർ ഉൾപ്പെടെയുള്ളവരുടെ നിലപാടിന്​ തൊഴിൽ അവസരങ്ങൾ ​ എവിടെയെന്ന മറുപടി ചോദ്യവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി. 
വിദ്യാഭ്യാസ, തൊഴിൽ സംവരണം ആവശ്യപ്പെട്ട്​ മഹാരാഷ്​ട്രയിൽ നടക്കുന്ന മറാത്ത പ്രക്ഷോഭത്തെ കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന്​ ‘തൊഴിൽ അവസരങ്ങൾ എവിടെ’ എന്നായിരുന്നു ഗഡ്​കരിയുടെ പ്രതികരണം. സംവരണം നൽകിയാലും രാജ്യത്ത് തൊഴിൽ അവസരങ്ങള്‍ കുറയുന്ന സാഹചര്യത്തിൽ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ലെന്ന്​ അദ്ദേഹം വിശദീകരിച്ചു. 

‘സംവരണം നൽകിയെന്നു വിചാരിക്കുക. പക്ഷേ തൊഴിൽ നൽകാനില്ല. ബാങ്കുകളിൽ സാങ്കേതികതയുടെ വരവു കാരണം തൊഴിലവസരങ്ങൾ ഇല്ല. സർക്കാർ നിയമനങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. എവിടെയാണ് തൊഴിൽ?’-ഗഡ്കരി ചോദിച്ചു. 

പിന്നാക്കാവസ്ഥ എന്നത് ഇപ്പോൾ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചായി.  എല്ലാവരും അവർ പിന്നാക്കക്കാരാണെന്നാണ് പറയു​ന്നത്​. ബിഹാറിലും മധ്യപ്രദേശിലും ബ്രാഹ്മണർ ശക്തരാണ്. അവരാണ്​ രാഷ്​ട്രീയത്തെ നിയന്ത്രിക്കുന്നത്​. എന്നിട്ടും അവർ പറയുന്നത് പിന്നാക്കക്കാരാണെന്നും ഗഡ്കരി വ്യക്തമാക്കി.

ജാതിയോ വിഭാഗമോ ഭാഷയോ നോക്കാതെ വേണം പാവപ്പെട്ടവരെ തിരഞ്ഞെടുക്കേണ്ടത്. ഏതു മതത്തിൽപ്പെട്ടവരാണെങ്കിലും അവരിൽ ഒരു വിഭാഗത്തിന് ആവശ്യത്തിനു ഭക്ഷണമോ വസ്ത്രമോ പോലുമില്ല. ഇത്തരത്തിൽ ഏതു വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും അതിലെ പാവങ്ങളിൽ പാവങ്ങളെയാണ് പരിഗണിക്കേണ്ടതെന്നന്നും ഗഡ്കരി പറഞ്ഞു.

മറാത്ത സംവരണ പ്രക്ഷോഭത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇടപെട്ട്​ ചർച്ചകൾ നടക്കുന്നുണ്ട്​. ഈ സാഹചര്യത്തിൽ ജനങ്ങൾ ശാന്തരാകണം. ഉത്തരവാദിത്തപ്പെട്ട പാർട്ടികൾ എരിതീയിലേക്ക് എണ്ണ പകരരുത്. വികസന പ്രവർത്തനങ്ങൾ, വ്യവസായവൽക്കരണം, ഗ്രാമീണ ഉൽപന്നങ്ങൾക്കു മികച്ച വില ഉറപ്പാക്കൽ എന്നിവ വഴി മറാത്ത വിഭാഗത്തി​​​​​െൻറ സാമ്പത്തിക പ്രശ്നങ്ങൾ കുറയ്ക്കാനാകുമെന്നും ഗഡ്കരി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reservationNitin Gadkarijobsdemands
News Summary - "Where Are The Jobs?" Nitin Gadkari Asks On Demands For Reservation- India news
Next Story