Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബാലറ്റ്​ പേപർ...

ബാലറ്റ്​ പേപർ ഉപയോഗിച്ച ഇടങ്ങളിൽ ബി​.ജെ.പിക്ക്​ വോട്ട്​ കുറഞ്ഞ​​ുവെന്ന്​​ അഖിലേഷ്​ യാദവ്​

text_fields
bookmark_border
akhilesh-yadav-img.jpg
cancel

ലഖ്​നൗ: ഉത്തർ പ്രദേശിൽ നടന്ന നഗരസഭ​ തെരഞ്ഞെടുപ്പിലും ബി​.ജെ.പി ഇലക്ട്രോണിക്​ വോട്ടിങ്​ മെഷീൻ ദുരുപയോഗം ചെയ്​തെന്ന ആരോപണവുമായി സമാജ്​ വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. ഇലക്ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങൾ ഉപയോഗിച്ച ഇടങ്ങളിൽ ബി.ജെ​.പിക്ക്​ 46 ശതമാനം വോട്ട്​ ലഭിച്ചപ്പോൾ ബാലറ്റ്​ പേപ്പർ ഉപയോഗിച്ച ഇടങ്ങളിലെ വോട്ട് ശതമാനം 15 ആയി​ കുറഞ്ഞെന്നും അദ്ദേഹം​ ആരോപിച്ചു​. 
കൊൽകത്തയിൽ നടന്ന സമാജ്​വാദി പാ​ർട്ടിയുടെ സംസ്​ഥാന സമ്മേളനത്തിലാണ്​ അഖിലേഷ്​ യാദവ് ബി.ജെ.പിക്കെതിരെ തുറന്നടിച്ചത്​​.
നേരത്തെ മായാവതിയ​ും ബി.ജെ.പിക്കെതിരെ ഇലക്ട്രോണിക്​ വോട്ടിങ്​ യന്ത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവുമായി  രംഗത്തെത്തിയിരുന്നു.

യു.പിയിൽ 16 ന​ഗ​ര​സ​ഭ സീ​റ്റു​ക​ളി​ലാ​ണ്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന​ത്.ഇ​തി​ൽ 14 എ​ണ്ണം ബി.​ജെ.​പി​ക്കും​ ര​ണ്ടെ​ണ്ണം ബി.​എ​സ്.​പി​ക്കും ല​ഭി​ച്ചു. അ​യോ​ധ്യ ന​ഗ​ര​സ​ഭ ബി.​ജെ.​പി​ക്ക്​ നേ​ടാ​നാ​​യെ​ങ്കി​ലും ബാ​ല​റ്റ്​ ഉ​പ​േ​യാ​ഗി​ച്ച ചി​ല വാ​ർ​ഡു​ക​ളി​ൽ ബി.​ജെ.​പി വ​ൻ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ ത​ട്ട​ക​മാ​യ ​ഗോ​ര​ഖ്​​പു​രി​ലെ വാ​ർ​ഡു​ക​ളി​ലും ബി.​ജെ.​പി​ തോ​റ്റു. പേ​പ്പ​ർ ബാ​ല​റ്റ്​ ഉ​പ​യോ​ഗി​ച്ച്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന 437 ന​ഗ​ര​പാ​ലി​ക അ​ധ്യ​ക്ഷ​സ്​​ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ 100 സീ​റ്റു​ക​ൾ മാ​ത്ര​മാ​ണ്​ ബി.​ജെ.​പി​ക്ക്​ നേ​ടാ​നാ​യ​ത്.

5434 ന​ഗ​ര​പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളി​ൽ 4728ലും ​ബി.​ജെ.​പി തോ​റ്റു. 195 ന​ഗ​ര​പാ​ലി​ക പ​രി​ഷ​ത്ത്​ അ​ധ്യ​ക്ഷ​സ്​​ഥാ​ന​േ​ത്ത​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ 70 ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ്​ വി​ജ​യി​ച്ച​ത്​. യ​ന്ത്ര​ത്തി​ൽ ഏ​ത്​ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ലും താ​മ​ര ചി​ഹ്ന​ത്തി​ൽ വോ​ട്ട്​ പ​തി​യു​ന്ന​ത്​ തെ​ര​​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​രു​ന്നു. മീ​റ​ത്തി​ലെ ധ​വാ​യ്​ ന​ഗ​ർ പ്ര​ദേ​ശ​ത്ത്​ താ​മ​ര​യോ നോ​ട്ട​യോ മാ​ത്ര​മാ​ണ്​ തെ​ളി​ഞ്ഞ​ത്. മീ​റ​ത്തി​ലെ 89ാം വാ​ർ​ഡി​ലും വോ​ട്ട്​ മു​ഴു​വ​ൻ ബി.​ജെ.​പി​ക്ക്​ ല​ഭി​ക്കു​ന്ന​താ​യി ​േവാ​ട്ട​ർ​മാ​ർ പ​രാ​തി​പ്പെ​ട്ടു. കാ​ൺ​പു​രി​ൽ​നി​ന്നും സ​മാ​ന പ​രാ​തി ഉ​യ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spakhilesh yadavmalayalam newsUP polls
News Summary - Where ballot papers were used, BJP votes down, says Akhilesh Yadav India News
Next Story