Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകള്ളപ്പണമെവിടെ?...

കള്ളപ്പണമെവിടെ? സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

text_fields
bookmark_border
കള്ളപ്പണമെവിടെ? സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
cancel

ന്യൂഡൽഹി: തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകൾ ആർ.ബി.​െഎ പുറത്ത്​ വിട്ടതിന്​ പിന്നാലെ കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനമായി പ്രതിപക്ഷം. ദേശവിരുദ്ധമായ നടപടിയാണ്​ നോട്ട്​ നിരോധനമെന്ന്​ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിൽ കുറിച്ചു. 

99.9 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തി. നോട്ട്​ നിരോധനം മൂലം നൂറുകണക്കിന്​ ആളുകളാണ്​ ക്യൂവിൽ നിന്ന്​ മരിച്ചത്​. നിരോധനം സമ്പദ്​വ്യവസ്ഥക്ക്​ ഷോക്ക്​ ട്രീറ്റ്​മ​െൻറായിരുന്നു. ആയിരക്കണക്കിനാളുകൾക്ക്​ തീരുമാനം മൂലം തൊഴിൽ നഷ്​ടപ്പെട്ടതായും യെച്ചൂരി പറഞ്ഞു.

നോട്ട്​ നിരോധനം മൂലം 16000 കോടി ആർ.ബി.​െഎക്ക്​ ലഭിച്ചു.  എന്നാൽ പുതിയ കറൻസി അച്ചടിക്കുന്നതിനായി ആർ.ബി.​െഎ 21,000 കോടി നഷ്​ടപ്പെടുത്തിയെന്ന്​ മുൻ ധനമന്ത്രി ചിദംബരം പറഞ്ഞു. ഇൗ സാമ്പത്തിക പരിഷ്​കാരത്തിന്​ പിന്നിലുള്ള വിദഗ്​ധന്​ ​നൊബേൽ സമ്മാനം നൽകണം. കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പരിപാടിയാണ്​ ​നോട്ട്​ നിരോധനമെന്നും ചിദംബരം കുറ്റ​പ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositiondemonitisationmalayalam newsUnion government
News Summary - Where is Black Money? Asks Opposition After RBI's Figures –India news
Next Story