വോട്ടർ പട്ടിക എവിടെ? -ജി23
text_fieldsആനന്ദ് ശർമ
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ച പ്രവർത്തകസമിതി യോഗത്തിൽ നടപടിക്രമങ്ങൾ ചോദ്യം ചെയ്ത് ജി23 തിരുത്തൽവാദി നേതാവ് ആനന്ദ് ശർമ. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയാറാക്കിയതെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി സമയക്രമം വിശദീകരിക്കുമ്പോഴാണ് ആനന്ദ് ശർമ ഇടപെട്ടത്.
അന്തിമ വോട്ടർപട്ടിക തയാറാക്കാൻ നേരിട്ടോ ഓൺലൈൻ രീതിയിലോ യോഗമൊന്നും നടന്നിട്ടില്ലെന്ന് തനിക്ക് പരാതികൾ കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരൊക്കെയാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് പ്രതിനിധി പട്ടിക പി.സി.സികൾക്ക് കിട്ടിയിട്ടില്ല. അത് തെരഞ്ഞെടുപ്പ് നടപടികളുടെ ലംഘനമാണ്. വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം.മത്സരിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാനാർഥിക്കും പി.സി.സികൾക്കും പട്ടിക നൽകുമെന്ന് മിസ്ത്രി വിശദീകരിച്ചു.
9,000ൽപരം പ്രതിനിധികളാണ് വോട്ട് ചെയ്യുക. പ്രദേശ് റിട്ടേണിങ് ഓഫിസർമാർ പട്ടിക പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിമാചൽ പ്രദേശ് കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കഴിഞ്ഞയാഴ്ചയാണ് ആനന്ദ് ശർമ രാജിവെച്ചത്. ഒഴിവാക്കലും അപമാനിക്കലും സഹിക്കാൻ കഴിയുന്നില്ലെന്ന വിശദീകരണത്തോടെയായിരുന്നു ഇത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.