എവിടെയാണ് യു.എൻ എന്ന് മോദി; ഡബ്ല്യു.എച്ച്.ഒ ഇവിെടയുണ്ടെന്ന് അറിയില്ലെ എന്ന് നെറ്റിസൺസ്
text_fieldsയു.എന്നും ഡബ്ല്യു.എച്ച്.ഒയും തമ്മിലുള്ള ബന്ധം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അറിയുമൊ എന്ന ചർച്ചയാണിപ്പോൾ സോഷ്യൽമീഡിയയിൽ നടക്കുന്നത്. ചർച്ചക്ക് കാരണം യു.എൻ ജനറൽ കൗൺസലിൽ മോദി നടത്തിയ പ്രസംഗത്തിൽ ഉയർത്തിയ ചില ചോദ്യങ്ങളാണ്. കൊറോണ വൈറസ് പോരാട്ടത്തിൽ ഐക്യരാഷ്ട്രസഭ എവിടെയാണെന്നായിരുന്നു മോദിയുടെ പ്രധാന ചോദ്യം.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായ എന്ത് ഇടപെടലാണ് യു.എൻ നടത്തിയതെന്നും അദ്ദേഹം തെൻറ പ്രസംഗത്തിൽ ചോദിച്ചു. ഇതോടെയാണ് കോവിഡിനെതിരെ നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡബ്ല്യു.എച്ച്.ഒ ഒരു യു.എൻ ബോഡിയാണെന്ന് മോദിക്ക് അറിയില്ലെ എന്ന സംശയവുമായി നെറ്റിസൺസ് രംഗത്ത് വന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയില്ലെന്ന് ഞങ്ങൾ കരുതുന്നില്ലെന്നാണ് ചിലർ കുറിച്ചത്.
I hope he knows WHO is a UN body. The same WHO that holds almost daily press conferences! pic.twitter.com/1VOiAOmDEV
— Nadim Asrar (@_sufiyana_) September 26, 2020
ഡബ്ല്യു.എച്ച്.ഒയുടെ നേതൃത്വത്തിൽ ലോകം കൊറോണക്കെതിരെ പോരാടുേമ്പാൾ മണിയടിച്ചും പാത്രം കൊട്ടിയും സമയം കളയുകയായിരുന്നു മോദിയെന്നും ചിലർ കുറിക്കുന്നു. നിലവിൽ ഡബ്ലു.എച്ച്.ഒയുടെ നേതൃത്വത്തിലാണ് ലോകം കൊറോണക്കെതിരെ പോരാടുന്നത്. അവരുടെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് രാജ്യങ്ങൾ പ്രവർത്തിക്കുന്നത്. ദിവസവും ഇതുസംബന്ധിച്ച് വാർത്തസമ്മേളനങ്ങൾ നടത്തുകയും കണക്കുകൾ പുറത്തുവിടുകയും ചെയ്യുന്നത്.
Inse poochho yeh kahan the. Ghanti baja ke chhup gaye https://t.co/NFYrOiFZ2b
— seemi pasha (@seemi_pasha) September 26, 2020
ഡബ്ല്യു.എച്ച്.ഒയാണ്. ഐക്യരാഷ്ട്ര സഭയിലെ രക്ഷാസമിതിയിൽ നിന്ന് ഇന്ത്യയെ എത്രകാലം മാറ്റിനിർത്താനാകുമെന്നും ഐക്യരാഷ്ട്ര സഭയിൽ കാലോചിതമായി മാറ്റമുണ്ടാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി തെൻറ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യ ദുര്‍ബലരായിരുന്നപ്പോഴും ശക്തരായപ്പോഴും ലോകത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. ഇന്ത്യ വികസനത്തിനായി സഖ്യങ്ങള്‍ ഉണ്ടാക്കുന്നത് മറ്റാരെയും തോല്‍പിക്കാനല്ലെന്നും മോദി പറഞ്ഞു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.