എവിടെ പോയി നിങ്ങളുടെ പ്രത്യയ ശാസ്ത്രം? -ഉദ്ധവ് താക്കറെയോട് ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsന്യൂഡൽഹി: കർണാടകയിലെ സ്‌കൂൾ സിലബസിൽ നിന്ന് സവർക്കറെയും ഹെഡ്‌ഗേവാറിനെയും നീക്കം ചെയ്യാനുള്ള കോൺഗ്രസിന്റെ തീരുമാനത്തിൽ മൗനം പാലിക്കുന്ന ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കെതിരെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സവർകർ തങ്ങളുടെ റോൾമോഡലാണെന്നും ദൈവത്തിനൊപ്പം ആരാധിക്കുന്ന വ്യക്തിയാണെന്നും മുമ്പ് രാഹുൽ ഗാന്ധിക്ക് മുമ്പ് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. രാഹുൽ സവർകർക്ക് എതിരെ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചായിരുന്നു അത്.
ഇപ്പോൾ അധികാരത്തിനായി ഉദ്ധവ് താക്കറെ തന്റെ പ്രത്യയ ശാസ്‍ത്രം അടിയറ വെച്ചിരിക്കുകയാണെന്നും ഫഡ്നാവിസ് ആരോപിച്ചു. ''നിങ്ങൾക്ക് പാഠപുസ്തകങ്ങളിൽ നിന്ന് അവരുടെ പേരുകൾ മായ്ച്ച് കളയാം. എന്നാൽ ഹൃദയത്തിൽ നിന്ന് തുടച്ചുനീക്കാനാവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒരു പാട് സംഭാവനകൾ നൽകിയ ഒരു വ്യക്തിയുടെ പേര് നിങ്ങൾക്ക് മായ്ക്കാനാവില്ല. എനിക്ക് ഉദ്ധവ് താക്കറെയോടാണ് ചോദിക്കാനുള്ളത്. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസിനൊപ്പം തോളോട് തോൾ ചേർന്ന് നിന്നവരാണ് നിങ്ങൾ. എന്താണ് ഇപ്പോൾ നിങ്ങളുടെ പ്രതികരണം? വീർ സവർകറോടുള്ള ഈ അപമാനം നിങ്ങൾ അംഗീകരിക്കുന്നുണ്ടോ? അതല്ല അധികാരത്തിനായി എല്ലാം അടിയറ വെച്ചുകഴിഞ്ഞോ?''-ഫഡ്നാവിസ് ചോദിച്ചു.
''എന്ത് പ്രതികരണമാണെങ്കിലും കൃത്യമായി പറയണം. സവർകറെ മായ്ച്ചുകളഞ്ഞ കോൺഗ്രസിന്റെ തീരുമാനത്തോട് നിങ്ങൾ പൂർണമായി അംഗീകരിക്കുണ്ടോ? ഇതിൽ എന്താണ് നിങ്ങളുടെ കൃത്യമായ അഭിപ്രായം? അധികാരത്തിനായി നിങ്ങൾ വിട്ടുവീഴ്ച നടത്തിയോ?-ഫഡ്നാവിസ് തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.