ഭാരത് ജോഡോ യാത്രയുടെ പര്യടനം നടക്കാനിരിക്കെ ഡി.കെ. ശിവകുമാറിന് ഇ.ഡിയുടെ സമൻസ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടക്കാനിരിക്കെ പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് സമൻസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ശിവകുമാറിന് സമൻസ് അയച്ചിട്ടുള്ളത്. പുതിയ സമൻസ് ലഭിച്ചതായി ഡി.കെ ശിവകുമാർ സ്ഥിരീകരിച്ചു.
ഇ.ഡിയുമായി സഹകരിക്കാൻ തയാറാണെന്ന് വ്യക്തമാക്കിയ ഡി.കെ. ശിവകുമാർ, സമൻസ് അയച്ച സമയം തന്റെ ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകളെ തടസപ്പെടുത്തുന്നതാണെന്ന് കുറ്റപ്പെടുത്തി. കോൺഗ്രസിന്‍റെ 'ഭാരത് ജോഡോ യാത്ര' ഏതാനും ദിവസങ്ങൾക്കുള്ളിൽ കർണാടകയിൽ പ്രവേശിക്കാനിരിക്കെയാണ് ഇ.ഡിയുടെ നോട്ടീസ് ലഭിക്കുന്നത്. കൂടാതെ, നിയമസഭ സമ്മേളനം നടക്കാൻ പോവുകയാണെന്നും ശിവകുമാർ വ്യക്തമാക്കി.
അതേസമയം, അഴിമതിയിൽ മുഴുകിയ കാബിനറ്റ് മന്ത്രിമാർ പൊതുസമൂഹത്തെ കൊള്ളയടിക്കുകയാണെന്ന കാര്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.
ബി.ജെ.പി സർക്കാറിന്‍റെ അഴിമതിക്കെതിരായ '40 ശതമാനം കമീഷൻ സർക്കാർ' എന്ന പ്രചാരണ ഗാനം ഡി.കെ. ശിവകുമാർ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.