ജവാെൻറ മരണം ആത്മഹത്യയെന്ന് സൈന്യം
text_fieldsന്യൂഡൽഹി: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട ജവാൻ റോയി മാത്യു ആത്മഹത്യ െചയ്തതാണെന്ന് സൈന്യം. മാനസിക വിഷമം അദ്ദേഹത്തെ അലട്ടിയിരുന്നെന്നും അതാണ് ആത്മഹത്യക്ക് കാരണമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.
മേലധികാരിക്കെതിരെ സ്വകാര്യ ചാനലിൽ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് മലയാളിയായ സൈനികനെ മഹാരാഷ്ട്രയിലെ നാസികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ വിവരം വ്യാഴാഴ്ചയാണ് ബന്ധുക്കള്‍ക്ക് ലഭിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 25 മുതൽ പട്ടാളക്കാരനെ കാണാതായിട്ടുണ്ട്. കേണലിന്‍െറ വീട്ടുജോലികള്‍ ഉള്‍പ്പടെ തനിക്ക് ചെയ്യേണ്ടി വരുന്നതായി റോയി മാത്യുവും ഒപ്പമുള്ള സുഹൃത്തുക്കളും സ്വകാര്യ ചാനല്‍ പ്രവര്‍ത്തകരുമായുള്ള സൗഹൃദ സംഭാഷണത്തിനിടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത് ക്വിന്‍റ് വെബ്പോര്‍ട്ടല്‍ ചാനലില്‍ വന്നതോടെയാണ് പറഞ്ഞതിന്‍െറ അപകടം റോയി മാത്യുവിന് മനസിലായത്.
ഉടന്‍തന്നെ ഭാര്യയെ വിളിച്ച് ഉണ്ടായ സംഭവങ്ങള്‍ പറഞ്ഞെങ്കിലും ഇടക്ക് ഫോണ്‍ കട്ടായി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ക്യാമ്പില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പട്ടാളക്കാരെൻറ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം സംഭവത്തിൽ അന്വേഷണം നടത്താൻ സബ്ക സംഘർഷ് കമ്മിറ്റി അധ്യക്ഷൻ നലിൻ തൽവാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിരമിച്ച ജഡ്ജിയെ വെച്ച് സർക്കാർ അന്വേഷണം നടത്തണം. ദുഖകരമായ സംഭവമാണിത്. സൈന്യത്തിെൻറ വാദത്തോട് ഞാൻ യോജിക്കുന്നില്ല. തേജ് ബഹാദുർ രണ്ടാം ഭാഗമാണിതെന്നും നലിൻ തൽവാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.