കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിനായ കോവാക്സിന് നീണ്ട കാത്തിരിപ്പിനൊടുവിൽ ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി. കോവാക്സിൻ സ്വീകരിച്ചവർക്ക് ഇനി വിദേശത്ത് എത്തിയാൽ സ്വയം ക്വാറൻറീൻ അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാകും.
ഇന്ത്യ നിർമിക്കുന്ന ഈ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം വൈകിയത് ലക്ഷക്കണക്കായ ഇന്ത്യക്കാരെ പ്രയാസത്തിലാക്കിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ കോവാക്സിന് അംഗീകാരമായത് വിദേശത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾ, പ്രഫഷനലുകൾ എന്നിവർ അടക്കം ലക്ഷക്കണക്കായ പ്രവാസി സമൂഹത്തിന് ശുഭവാർത്തയാണ്.
ഇന്ത്യ കൂടുതലായി ഉൽപാദിപ്പിക്കുന്ന രണ്ടു കോവിഡ് വാക്സിനുകളിൽ ഒന്നാണ് ഭാരത് ബയോടെക്കിെൻറ കോവാക്സിൻ. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിക്കുന്ന കോവിഷീൽഡാണ് ഏറ്റവും കൂടുതൽ ഉപയോഗിച്ചുവരുന്നതെങ്കിലും ഇതിനകം ഇന്ത്യയിൽ കോവാക്സിൻ സ്വീകരിച്ചവർ 12.14 കോടി വരും. ഇവരിൽ വിേദശത്തു പോകേണ്ടവരാണ് പ്രയാസത്തിലായത്.
ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങി വിവിധ രാജ്യങ്ങൾ കോവാക്സിൻ ഇൗയിടെ അംഗീകരിച്ചിരുന്നു. എന്നാൽ എല്ലാ വിദേശ രാജ്യങ്ങളിലും കോവാക്സിന് സ്വീകാര്യത ലഭിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ആവശ്യമാണ്. വിവിധ ഘട്ടങ്ങളിലെ പരീക്ഷണങ്ങളിൽ കോവാക്സിൻ 77.8 ശതമാനം ക്ഷമത തെളിയിച്ചിട്ടുണ്ട്. കോവിഡിെൻറ െഡൽറ്റ വകഭേദത്തെ പ്രതിരോധിക്കുന്നതിൽ 65.2 ശതമാനം വിജയമാണ് കോവാക്സിൻ എന്നും കണ്ടെത്തി.
ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള വാക്സിെൻറ പട്ടികയിൽ (ഇ.യു.എൽ) ലോകാരോഗ്യ സംഘടന ഇപ്പോൾ ഉൾപ്പെടുത്തിയത് നീണ്ട പ്രക്രിയക്കുശേഷമാണ്. വാക്സിെൻറ സുരക്ഷിതത്വം, ഫലപ്രാപ്തി, നിർമാണ കേന്ദ്രങ്ങളിലെ ഗുണനിലവാര പരിശോധന സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി ബോധ്യപ്പെടുന്ന മുറക്കുമാത്രമാണ് അംഗീകാരം.
ഭാരത് ബയോടെക് അംഗീകാരത്തിനായി ഏപ്രിലിൽ അപേക്ഷ നൽകുകയും ജൂലൈയിൽ വിവിധ വിശദാംശങ്ങൾ കൈമാറുകയും ചെയ്തിരുന്നു. ലോകാരോഗ്യ സംഘടനയുടെ കീഴിലെ സാങ്കേതിക ഉപദേശക സമിതി കഴിഞ്ഞയാഴ്ച അന്തിമ നടപടികൾക്കായി കൂടുതൽ വിശദാംശങ്ങൾ തേടി.
ഗർഭകാലത്ത് വാക്സിൻ: ഡaറ്റ അപര്യാപ്തം
ഗർഭകാല ഉപയോഗത്തിെൻറ കാര്യത്തിൽ കോവാക്സിെൻറ സുരക്ഷിതത്വം, ഫലപ്രാപ്തി എന്നിവ സംബന്ധിച്ച് ലഭ്യമായ േഡറ്റ അപര്യാപ്തമാണെന്ന് ലോകാരോഗ്യ സംഘടന വിശദീകരിച്ചു. ഗർഭിണികളിൽ ഈ വാക്സിൻ പ്രയോഗിക്കുന്നതു സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടക്കുമെന്ന് സംഘടന വ്യക്തമാക്കി.
കോവാക്സിൻ ചെറുകിട, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങൾക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ലോകാരോഗ്യ സംഘടന നിരീക്ഷിച്ചു. വാക്സിൻ സംഭരിച്ചു വെക്കാനുള്ള സജ്ജീകരണങ്ങൾ കുറച്ചു മാത്രം മതിയെന്നതാണ് നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.