ഇന്ത്യയിൽ സാമൂഹിക വ്യാപനമില്ലെന്ന് കേന്ദ്രവും ലോകാരോഗ്യ സംഘടനയും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിെൻറ സാമൂഹിക വ്യാപനം നടക്കുകയാണോ? ഇക്കാര്യത്തിൽ പുറത ്തുവരുന്നത് പൊരുത്തക്കേട് നിറഞ്ഞ വിശദീകരണങ്ങൾ. വിവിധ പ്രദേശങ്ങളിൽ കോവിഡ് പോസിറ്റീവ് ഉണ്ടെങ്കിലും സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന തിരുത്തിപ്പറഞ്ഞു. സാമൂഹിക വ്യാപനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് നേരത്തെ ഇന്ത്യയെ സംഘടന ഉൾപ്പെടുത്തിയിരുന്നത്.
കോവിഡ് പടരുന്നതിെൻറ മൂന്നാംഘട്ടമാണ് സാമൂഹിക വ്യാപനം. റൂട്ട് മാപ് തയാറാക്കാൻ കഴിയാത്ത നിലയിൽ വൈറസ് ബാധ ഈ ഘട്ടത്തിൽ ക്രമാതീതമായി ഉയരും. സാമൂഹിക വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാൽ ജനങ്ങൾക്ക് ജാഗ്രത നൽകേണ്ടതു കൊണ്ട് തീർച്ചയായും അക്കാര്യം വെളിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയ ജോ.സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
എന്നാൽ പഞ്ചാബ് സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി അമരീന്ദർസിങ് പറഞ്ഞു. സംസ്ഥാനത്ത് 27 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിദേശ യാത്രയുമായി ബന്ധമില്ലാത്തവർക്കാണിത്. തമിഴ്നാട്ടിൽ സാമൂഹിക വ്യാപനമുണ്ടോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. യു.പി ഇതേ ആശങ്കയോടെ കൂടുതൽ സ്ഥലങ്ങൾ സീൽ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.