Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരാണ്​ ബാബാ...

ആരാണ്​ ബാബാ രാംദേവി​െൻറ ഗുരു​?

text_fields
bookmark_border
ആരാണ്​ ബാബാ രാംദേവി​െൻറ ഗുരു​?
cancel

ചണ്ഡിഗഡ്​: ഹരിയാനയിൽ എവിടെയാണ്​ കാലി കമാലി ബാബയുടെ ആശ്രമം?,  യോഗാചാര്യൻ ബാബാ രാംദേവി​​െൻറ ഗുരുവി​​െൻറ പേര്​ എന്ത്​? ശരീരത്തി​​െൻറ ഏതുഭാഗത്തിലാണ്​ ചെരിപ്പ്​ ധരിക്കുക?– ഹരിയാനയിലെ സർക്കാർ ജീവനക്കാരുടെ നിയമനത്തിനായുളള മത്സരപരീക്ഷയിലെ ചോദ്യങ്ങളാണിത്​.  ​ചോദ്യപേപ്പറിലെ പൊതുവിജ്ഞാന വിഭാഗത്തിലാണ്​ ഇത്തരം ചോദ്യങ്ങൾ ഉണ്ടായിരുന്നത്​. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി നടത്തിയ പൊലീസ്​ കോൺസ്​റ്റബിൾ, ഫുഡ്​ സബ്​ ഇൻസ്പെക്​ടർ, റവന്യു ഒാഫീസർ, സ്​റ്റാറ്റിക്കൽ അസിസ്​റ്റൻറ്​, പമ്പ്​ ഒാപ്പറേറ്റർ തസ്​തികകളിലേക്കുള്ള പരീക്ഷകളിലാണ്​ സാമൂഹിക പ്രസക്തിയോ മൂല്യമോ ഇല്ലാത്ത ചോദ്യങ്ങൾ വന്നത്​. ഹരിയാന സ്​റ്റാഫ്​ സെലക്​ഷൻ കമീഷൻ (എച്ച്​.എസ്​.എസ്​.സി) ആണ്​ പരീക്ഷകൾ നടത്തുന്നത്​. 

 സ്​റ്റാറ്റിക്കൽ അസിസ്​റ്റൻറ്​ പരീക്ഷയിൽ ഉണ്ടായിരുന്ന ഒരു ചോദ്യം ഹരിയാനയിൽ കപിൽ മുനിയുമായി ബന്ധപ്പെട്ട സ്ഥലമേതാണ്​ എന്നതായിരുന്നു. കാലിൽ അണിയുന്ന ആഭരണം ഏതു ​ലോഹംകൊണ്ടാണ്​ ഉണ്ടാക്കുക  എന്നതായിരുന്നു പമ്പ്​ ഒാപ്പറേറ്റർ തസ്​തികയിലേക്കുള്ള പരീക്ഷയിലെ ചോദ്യം. ​‘റൊട്ടി മദ്​ ജാന’ എന്നത്​ ഹരിയാനയിൽ എന്തിനെയാണ്​ സൂചിപ്പിക്കുന്നത്​ എന്ന ചോദ്യം വന്നത്​ ലോവർ ഡിവിഷൻ ക്​ളർക്ക്​ പരീക്ഷയിൽ. ബസോധ എന്നപേരിൽ അറിയപ്പെടുന്ന ആഘോഷമേതാണ്​ എന്നതായിരുന്നു ​പൊലീസ്​ കോൺസ്​റ്റബിൾ പരീക്ഷയിലെ ഒരു പൊതുവിജ്ഞാന ചോദ്യം. 

ചോദ്യങ്ങളെല്ലാം സാമൂഹ്യ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളതാണെന്നും ഉദ്യോഗാർഥികൾക്ക്​ അതെ കുറിച്ചുള്ള അ​വബോധം അറിയുന്നതിനാണ്​ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുകയെന്നും ബി.ജെ.പി വക്താവ്​ രമൺ മാലിക്​ പറഞ്ഞു. സാമൂഹത്തിലെ വൈവിധ്യങ്ങളെ കുറിച്ച്​ അറിയുന്നയാൾക്കേ ജനങ്ങൾക്ക്​ മികച്ച സേവനം നൽകാനാകൂയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൊതുവിജ്ഞാന വിഭാഗത്തിൽ ഇത്തരം ചോദ്യങ്ങൾ ഉൾപ്പെടുത്തിയതിനെ കുറിച്ച്​ എച്ച്​.എസ്​.എസ്​.സി അധികൃതർ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Haryanababa ramdevmalayalam newsKapil MuniDairongoSample questionsgovt exams
News Summary - Who is Baba Ramdev’s guru? Sample questions from Haryana govt exams- India news
Next Story