മലിനീകരണം: സുപ്രീം കോടതി നാളെ വാദം കേൾക്കും
text_fieldsന്യൂഡൽഹി: ഒരാഴ്ചയായി തുടരുന്ന ഡൽഹിയിലെ വായുമലിനീകരണ പ്രശ്നങ്ങളെ കുറിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി നാളെ വാദം കേൾക്കും. പൊടിപടലങ്ങളും പുകയും നിറഞ്ഞ അന്തരീക്ഷം കണ്ണുകൾക്ക്നീറ്റലുണ്ടാക്കുകയും ശ്വാസതടസത്തിനിടയാക്കുകയും ചെയ്തിരുന്നു. ഡൽഹിിയിലെ ജനങ്ങൾ അക്ഷരാർഥത്തിൽ ശ്വാസംമുട്ടുന്ന അവസ്ഥയിലാണ്.
ഇന്നലെ അരവിന്ദ് കെജ്രിവാളിെൻറനേതൃത്വത്തിൽ മന്ത്രിസഭാ യോഗം കൂടി മലിനീകരണ തോത് നിയന്ത്രിക്കാനായി തീരുമാനങ്ങൾ കൈകൊണ്ടിരുന്നു.
ബുധനാഴ്ച വരെ സ്കൂളുകൾക്ക് അവധി നൽകി. വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും നിർമാണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അഞ്ചു ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
പത്തു ദിവസത്തേക്ക് ബദാർപൂർ താപനിലയം അടച്ചിടുകയും ഡീസൽ ജനറേറ്ററുകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ മലിനീകരണ തോത് വർധിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയവർക്കെതിരെ കേന്ദ്രസർക്കാറും ഡൽഹി സർക്കാറും പിഴ ചുമത്തും.
മലനീകരണത്തിനെതിരെ നടപടിക്ക് വൈകയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്ര–ഡൽഹി സർക്കാറുകളോട് വിശദീകരണം തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.