Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധി...

ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആഘോഷിച്ചത് ആരാണ്​​; കേന്ദ്രമന്ത്രിക്ക്​ മറുപടിയുമായി യെച്ചൂരി

text_fields
bookmark_border
ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ആഘോഷിച്ചത് ആരാണ്​​; കേന്ദ്രമന്ത്രിക്ക്​ മറുപടിയുമായി യെച്ചൂരി
cancel

ന്യൂഡൽഹി: ഡൽഹി രാംജാസ്​ ​േകാളജിൽ എ.ബി.വിപി നടത്തിയ അക്രമങ്ങൾക്ക്​ പിന്നാലെയുള്ള ട്വിറ്റർ പോര്​ കനക്കുന്നു. എ.ബി.വി.പിക്കെതിരെ കാമ്പയിൻ നടത്തിയ വിദ്യാർഥിനി ഗുർമെഹർ കൗറിനെയല്ല, ഇന്ത്യ–ചൈന യുദ്ധത്തിൽ കൊല്ല​പ്പെട്ടപ്പോൾ ആഘോഷിച്ച ഇടതുപക്ഷത്തെയാണ്​ വിമർശിക്കേണ്ടത്​ എന്ന കേന്ദ്രമന്ത്രി കിരൺ റിജിജുവി​​െൻറ പരാമർശത്തിന്​ ട്വിറ്ററിൽ മറുപടിയുമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. മഹാത്മ ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആർ.എസ്.എസുകാര്‍ മധുരപലഹാരം നല്‍കി ആഘോഷിച്ചത്​ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആർ.എസ്.എസ് തലവൻ ഗോള്‍വള്‍ക്കറിനോട് പറഞ്ഞത്​ ചൂണ്ടിക്കാട്ടിയായിരുന്നു യെച്ചൂരിയുടെ ട്വീറ്റ്​.

എ.ബി.വി.പിക്കെതിരെ പ്രതിഷേധം ഉയര്‍ത്തിയ കാര്‍ഗില്‍ രക്തസാക്ഷിയായ ജവാ​​െൻറ മകള്‍ ഗുര്‍മെഹറിനെതിരെയുള്ള റിജിജുവി​​െൻറ  പരാമര്‍ശത്തെയും  സീതാറാം യെച്ചൂരി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നിയമം നടപ്പിലാക്കുമെന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയവര്‍ ഗുർമെഹറിനെ ഭീഷണിപ്പെടുത്തുന്നവരെ പിന്തുണക്കുകയാണെന്നും യെച്ചൂരി വിമര്‍ശിക്കുന്നു.  

സംഘപരിവാറി​​െൻറ ട്രോൾ ആക്രമണം പിതാവിനെപ്പോലെ ഗു​ർമെഹറും ധീരയാണ്​ എന്ന സൂചനയാണെന്നും യെച്ചൂരി ട്വീറ്റ്​ ചെയ്​തു. സംഘപരിവാറിന് തങ്ങളുടെ വാദങ്ങള്‍ ന്യായീകരിക്കാനാവശ്യമായ കരുത്തില്ല. അതിനാൽ എതിർ ആശയങ്ങളെ നേരിടാനുള്ള അവരുടെ ആയുധം അക്രമവും ഭീഷണിയുമാണ്​. എന്താണ് ചെയ്യേണ്ടത്, എങ്ങനെ ജീവിക്കണം തുടങ്ങി തങ്ങളുടെ പിന്തിരിപ്പന്‍ ആശയങ്ങള്‍ എല്ലാവരിലും അടിച്ചേല്‍പ്പിക്കുകയാണ് ആർ.എസ്.എസ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sitharam yechurikiran rijjuRamjas College Violence
News Summary - Who celebrated after Gandhi was killed! yechury against rss and kiran rijju and
Next Story