Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാദ കാർഷിക നിയമങ്ങൾ...

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കൽ: പ്രയോജനം ആർക്ക്​? മോദിക്കോ, പ്രതിപ​ക്ഷത്തിനോ?

text_fields
bookmark_border
വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കൽ: പ്രയോജനം ആർക്ക്​? മോദിക്കോ, പ്രതിപ​ക്ഷത്തിനോ?
cancel

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ന​ട​ത്തി​യ തി​രു​ത്ത​ൽ രാ​ഷ്​​ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ പോ​കു​ന്ന​ത്​ ബി.​ജെ.​പി​യോ പ്ര​തി​പ​ക്ഷ​മോ?

സ​ർ​ക്കാ​റി​നെ​തി​രാ​യ വി​കാ​രം ശ​മി​പ്പി​ച്ച്​ ആ​സ​ന്ന​മാ​യ യു.​പി, പ​ഞ്ചാ​ബ്​ നി​യ​മ​സ​ഭ ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ട​ക്കം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്നാ​ണ്​ ബി.​ജെ.​പി ക​ണ​ക്കു കൂ​ട്ടു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ യു.​പി​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ജാ​ട്ട്​ വി​ഭാ​ഗ​ക്കാ​രു​ടെ​യും പ​ഞ്ചാ​ബി​ലെ സി​ഖ്​ ജ​ന​ത​യു​ടെ​യും ന​ഷ്​​ട​പ്പെ​ട്ട പി​ന്തു​ണ തി​രി​ച്ചു പി​ടി​ക്കു​ക​യാ​ണ്​ പ്ര​ഖ്യാ​പ​ന​ത്തി​െൻറ പ്ര​ധാ​ന രാ​ഷ്​​ട്രീ​യ ല​ക്ഷ്യം. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​ത്ര​മ​ല്ല, ര​ണ്ടു വ​ർ​ഷ​ത്തി​ന​പ്പു​റ​ത്തെ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​ത് പ്ര​ധാ​ന​മാ​ണ്.

2014, 2019 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും 2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്തു​ണ​ച്ച ജാ​ട്ട്​, സി​ഖ്​ വി​ഭാ​ഗ​ങ്ങ​ൾ ബി.​ജെ.​പി​ക്കെ​തി​രെ ​ൈ​ക​കോ​ർ​ത്തു നി​ൽ​ക്കു​ന്ന​താ​ണ്​ നി​ല​വി​ലെ സാ​ഹ​ച​ര്യം. അ​തി​നു നി​മി​ത്ത​മാ​യ​ത്​ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളാ​ണ്. പ​ഞ്ചാ​ബി​ലെ പ്ര​ധാ​ന സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്ന ശി​രോ​മ​ണി അ​കാ​ലി​ദ​ൾ ബി.​ജെ.​പി​യു​മാ​യി തെ​റ്റി​പ്പി​രി​ഞ്ഞു. പ​ടി​ഞ്ഞാ​റ​ൻ യു.​പി​യി​ൽ രാ​കേ​ശ്​​ ടി​കാ​യ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജാ​ട്ടു​ക​ൾ എ​തി​രാ​യി. ഹ​രി​യാ​ന​യി​ലും ജാ​ട്ട്​ വോ​ട്ടി​െൻറ അ​ടി​ത്ത​റ​യു​​ള്ള സ​ഖ്യ​ക​ക്ഷി​ക​ൾ വ​ഴി​പി​രി​യ​ലി​െൻറ വ​ക്കി​ലാ​ണ്.

സ്വ​ന്തം വോ​ട്ടു​ബാ​ങ്ക്​ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​തു ത​ന്നെ അ​വ​രു​ടെ പ്ര​ധാ​ന പ്ര​ശ്​​നം. തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന ക​ടു​ത്ത ആ​ശ​ങ്ക യു.​പി​യി​ലെ പ​ല ബി.​ജെ.​പി എം.​പി​മാ​രും നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. മ​റ്റു വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന്​ ഭി​ന്ന​മാ​യി, ക​ർ​ഷ​ക വി​ഷ​യ​ത്തി​ൽ തി​രു​ത്ത​ൽ അ​നി​വാ​ര്യ​മാ​യ​ത്​ ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​ണ്. കോ​ൺ​ഗ്ര​സി​ൽ നി​ന്ന്​ തെ​റ്റി​പ്പി​രി​ഞ്ഞ മു​ൻ​മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ​സി​ങ്ങു​മാ​യി ചേ​ർ​ന്ന്​ പ​ഞ്ചാ​ബി​ൽ മ​ത്സ​രി​ക്കാ​മെ​ന്നും ഭാ​വി​യി​ൽ പി​ണ​ക്കം തീ​ർ​ത്ത്​ ശി​രോ​മ​ണി അ​കാ​ലി​ദ​ളി​നെ ഒ​പ്പം കൂ​ട്ടാ​മെ​ന്നും ബി.​ജെ.​പി ക​ണ​ക്കു​കൂ​ട്ടു​ന്നു​ണ്ട്.

അ​തേ​സ​മ​യം, കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ സം​ഭ​വി​ച്ച പാ​ളി​ച്ച മോ​ദി​സ​ർ​ക്കാ​റി​െൻറ ജ​ന​വി​രു​ദ്ധ​ത​ക്കും ഭ​ര​ണ​വൈ​ക​ല്യ​ങ്ങ​ൾ​ക്കും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി മു​ന്നോ​ട്ടു നീ​ങ്ങാ​നു​ള്ള അ​വ​സ​ര​മാ​ണെ​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​ണ​ക്കു കൂ​ട്ടു​ന്നു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ൽ നി​ന്ന്​ സ​ർ​ക്കാ​റി​നെ​തി​രാ​യ പ​ട​പ്പു​റ​പ്പാ​ടി​ന്​ ഊ​ർ​ജം ആ​വാ​ഹി​ക്കാ​മെ​ന്ന്​ പ​ല പ്ര​തി​പ​ക്ഷ പാ​ർ​ട്ടി നേ​താ​ക്ക​ളും ക​രു​തു​ന്നു.

നോ​ട്ട്​ നി​രോ​ധ​നം മു​ത​ൽ കോ​വി​ഡ്​ മ​ഹാ​മാ​രി നേ​രി​ടു​ന്ന​തു വ​രെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്​​ച​ക​ൾ കാ​ലാ​കാ​ല​ങ്ങ​ളി​ൽ പു​റ​ത്തു വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും, അ​തി​നെ​തി​രാ​യ ജ​ന​വി​കാ​രം സ​മാ​ഹ​രി​ക്കു​ന്ന​തി​ൽ ​ഐ​ക്യ​മി​ല്ലാ​ത്ത പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ഴ്​​ച പ​റ്റി​യ മോ​ദി​സ​ർ​ക്കാ​റി​െൻറ ആ​ദ്യ​ത്തെ പ്ര​ത്യ​ക്ഷ തി​രു​ത്ത​ലാ​ണ്​ ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രി​ലൂ​ടെ ഗ്രാ​മ​ങ്ങ​ളി​ൽ ബി.​ജെ.​പി​ക്കെ​തി​രാ​യ വി​കാ​രം ഉ​യ​ർ​ന്ന​ത്​ രാ​ഷ്​​ട്രീ​യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ചി​ന്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ യോ​ജി​ച്ച മു​ന്നേ​റ്റ​ത്തി​ന്​ എ​ത്ര​ത്തോ​ളം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്ക്​ സാ​ധി​ക്കു​ന്നു​വെ​ന്ന​ത്​ പ്ര​ധാ​ന​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farmers protest
News Summary - Who get benefits? Modi or the Opposition?
Next Story