ജനാധിപത്യത്തിൽ അവസാന വാക്ക് ആരുടെതാണ്? കെജ്രിവാൾ
text_fieldsന്യൂഡൽഹി: ജനാധിപത്യത്തിൽ അവസാന വാക്ക് ആരുെടതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ട്വിറ്ററിലൂടെയാണ് കെജ്രിവാൾ ഇൗ ചോദ്യമുന്നയിച്ചത്. സാമൂഹിക സേവനങ്ങൾ വീട്ടു വാതിൽക്കൽ എത്തിക്കുന്നതിനുള്ള സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകാതെ തിരിച്ചയച്ച ലഫ്റ്റനൻറ് ഗവർണറുടെ നടപടിയെ വിമർശിച്ചു കൊണ്ടാണ് കെജ്രിവാളിെൻറ ട്വീറ്റ്.
നേരത്തെ, കെജ്രിവാൾ സർക്കാറിെൻറ പദ്ധതി നിർദേശം ഗവർണർ തള്ളിയിരുന്നു. ജനന സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ വീട്ടുവാതിൽക്കൽ എത്തിക്കുന്നതിനുള്ള നിർദേശമാണ് ഗവർണർ തള്ളിയത്. ജനങ്ങളുടെ സുരക്ഷ, ഗതാഗതം, മലിനീകരണം തുടങ്ങിയവക്കാണ് സർക്കാർ പദ്ധതികൾ വേണ്ടതെന്നും സർക്കാർ സേവനങ്ങൾ ഇപ്പോൾ തന്നെ ഒാൺലൈനിൽ ലഭ്യമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നിർദേശം ഗവർണർ തള്ളിയത്. ഇതോടെയാണ് ഗവർണറെ വിമർശിച്ചു കൊണ്ട് കെജ്രിവാൾ രംഗത്തെത്തിയത്.
ഡിജിറ്റൈസേഷൻ മതിയെന്ന് ലഫ്റ്റനൻറ് ഗവർണർ പറയുന്നു . സേവനങ്ങൾ വാതിൽക്കൽ ലഭിക്കുന്ന വിധം ഡിജിറ്റൈസേഷൻ വിപുലീകരിക്കണമെന്ന് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ പറയുന്നു. ലഫ്റ്റനൻറ് ഗവർണർ അംഗീകരിക്കുന്നില്ല. ചോദ്യമിതാണ്, ജനാധിപത്യത്തിൽ, ഇത്തരമൊരു അവസ്ഥയിൽ ആരുടെതാണ് അവസാന വാക്ക്? - ലഫ്റ്റനൻറ് ഗവർണറുടെതോ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിെൻറതോ?? എന്നാണ് അവരിന്ദ് കെജ്രിവാൾ ട്വീറ്റ ചെയ്തത്.
അഴിമതിരഹിതവും സംശുദ്ധവുമായ ഭരണം കാഴ്ചവെക്കുന്നതിനുള്ള സർക്കാറിെൻറ പരിശ്രമങ്ങളെ തടസപ്പെടുത്തുന്നതാണ് ലഫ്റ്റനൻറ് ഗവർണറുടെ വീറ്റോ അധികാരമെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.