'ഈ മഹാമാരിക്കാലത്ത് ബി.ജെ.പിയിൽ ആരാണ് ഏറ്റവും കഠിനമായി അധ്വാനിക്കുന്നത്?'
text_fieldsന്യൂഡൽഹി: ഈ മഹാമാരിക്കാലത്ത് ബി.ജെ.പിയിൽ ഏറ്റവും കഠിനമായി അധ്വാനിക്കുന്നത് ആരാണെന്ന പരിഹാസ ചോദ്യവുമായി കോൺഗ്രസ് നേതാവ് ശ്രീവത്സ. കേന്ദ്ര സർക്കാറിെൻറ വീഴ്ചകൾ മറച്ചുവക്കാൻ അത്യധ്വാനം ചെയ്യുന്ന ബി.ജെ.പി ഐ.ടി. സെല്ലാണ് അതെന്ന ഉത്തരവും തെൻറ ട്വീറ്റിൽ യൂത്ത് കോൺഗ്രസ് ദേശീയ കാമ്പയിൻ ചുമതലക്കാരനായ ശ്രീവത്സ നൽകുന്നുണ്ട്.
'ഈ മഹാമാരിക്കാലത്ത് ബി.ജെ.പിയിൽ ആരാണ് കഠിനമായി പണിയെടുക്കുന്നത്? അത് അമിത് മാൽവെയറും രണ്ടു രൂപ ഭക്തരടങ്ങിയ അയാളുടെ സംഘവുമാണ്. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണാനേയില്ല. എന്നാൽ, മാൽവെയറും അയാളുടെ കൂട്ടാളികളും ഗംഗയിൽ ഒഴുകി നടക്കുന്ന 2000 മൃതശരീരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ന്യായം നിരത്തുന്ന തിരക്കിലാണ്. ഇനി മാൽവെയർ ചോദിക്കാൻ പോകുന്നത് ഇന്ത്യയിൽ ഇതാദ്യമായാണോ ആളുകൾ മരിക്കുന്നത് എന്നാകും.' ട്വീറ്റിൽ ശ്രീവത്സ കുറിച്ചു.
ബി.ജെ.പി ഐ.ടി സെല്ലിെൻറ ചുമതല വഹിക്കുന്ന അമിത് മാളവ്യയെയാണ് ശ്രീവത്സ, അമിത് മാൽവെയർ എന്ന് പരിഹസിക്കുന്നത്. 'ഇതാദ്യമായാണോ ഗംഗയിൽ മൃതശരീരങ്ങൾ ഒഴുകിനടക്കുന്നത് കാണുന്നത്? 2015ൽ എൻ.ഡി.ടി.വിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നൂറോളം മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിനടന്നതായി പറയുന്നുണ്ട്. അന്ന് അഖിലേഷ് യാദവായിരുന്നു യു.പി മുഖ്യമന്ത്രി. കോവിഡും അന്നില്ലായിരുന്നു.' -മാളവ്യയുടെ ഈ ട്വീറ്റിന് മറുപടിയായാണ് ശ്രീവത്സയുടെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.