മിസോറമിൽ താരമായി ലാൽദുഹോമ
text_fieldsഐസ്വാൾ: മിസോറം നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമഘട്ടത്തിലെത്തി നിൽക്കെ ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്) വൻ പരാജയം. മുഖ്യമന്ത്രി സോറംതാംഗ, ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരടക്കം അടക്കം പാർട്ടിയുടെ പ്രമുഖരെല്ലാം പരാജയപ്പെട്ടു. മിസോ നാഷണൽ ഫ്രണ്ട് അധ്യക്ഷൻ കൂടിയായ സോറംതാംഗ ഐസ്വാള്‍ ഈസ്റ്റ് ഒന്നില്‍നിന്നും സോറം പീപ്പിള്‍സ് മൂവ്‌മെന്റ് സ്ഥാനാര്‍ഥി ലാല്‍തന്‍സംഗയോടാണ് പരാജയപ്പെട്ടത്. 2101 വോട്ടുകള്‍ക്കാണ് തോൽവി.
മിസോറാം ഡെപ്യൂട്ടി മുഖ്യമന്ത്രി തവൻലുയ തുയിചാങ് മണ്ഡലത്തിൽനിന്നും ഇസഡ്.പി.എം സ്ഥാനാർഥി ഡബ്ല്യു. ച്ഛ്വാനാവ്മയോട് 909 വോട്ടിനാണ് തോറ്റത്. മിസോറാം ആരോഗ്യ മന്ത്രി ആർ. ലാൽതംഗ്ലിയാന ഇസഡ്.പി.എമ്മിന്‍റെ ജോജെ ലാൽപെഖ്ലുവയോടാണ് തോറ്റത്. സോറം പീപ്പിൾസ് മൂവ്മെന്‍റ് സ്ഥാനാർഥിക്ക് 5,468 വോട്ടുകൾ ലഭിച്ചപ്പോൾ, ലാൽതംഗ്ലിയാനക്ക് 5,333 വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ.
40 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ സോറം പീപ്പിൾസ് മൂവ്മെന്‍റ് (ഇസഡ്.പി.എം) കേവല ഭൂരിപക്ഷവും കടന്ന് കുതിക്കുകയാണ്. നാളെയോ മറ്റന്നാളോ ഗവർണറെ കാണുമെന്ന് സോറം പീപ്പിൾസ് മൂവ്മെന്‍റ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാൽദുഹോമ പ്രതികരിച്ചു. കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാനാകുമെന്നാണ് കരുതുന്നത്. ഭരണത്തിൽ പ്രഥമ പരിഗണന കൃഷിക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
താരമായി ലാൽദുഹോമ
തെരഞ്ഞെടുപ്പിൽ സോറം പീപ്പിൾസ് മൂവ്മെന്‍റ് മിന്നും ജയം നേടുമ്പോൾ എല്ലാ കണ്ണുകളും പാർട്ടിയും അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ ലാൽദുഹോമയിലാണ്. 74കാരനായ ഇദ്ദേഹം മുൻ ഐ.പി.എസ് ഓഫീസറാണ്. ഗോവയിലായിരുന്നു സേവനം. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ചുമതല നൽകി അദ്ദേഹം പിന്നീട് ഡൽഹിയിലെത്തി. സർവീസിൽനിന്ന് വിരമിച്ച ശേഷമാണ് സോറം പീപ്പിൾസ് മൂവ്മെന്‍റ് രൂപീകരിക്കുകയായിരുന്നു. 1984ൽ ലോക്സഭയിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.