രാജ്യസഭയിൽ അടുത്ത പ്രതിപക്ഷനേതാവ് ആര്?
text_fieldsന്യൂഡൽഹി: ഗുലാം നബി ആസാദിെൻറ കാലാവധി ഈ മാസം 15ന് കഴിയുന്ന സാഹചര്യത്തിൽ രാജ്യസഭയിലെ അടുത്ത പ്രതിപക്ഷനേതാവ് ആരായിരിക്കണമെന്ന കാര്യത്തിൽ ചർച്ച സജീവം. ജമ്മു-കശ്മീരിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ പഴുതില്ലാത്തതിനാൽ ഗുലാം നബിക്ക് വീണ്ടും രാജ്യസഭയിലെത്താൻ മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽനിന്ന് എത്തുക മാത്രമാണ് വഴി.
എന്നാൽ, കോൺഗ്രസിന് സ്വാധീനമുള്ള പഞ്ചാബ് മുതൽ കേരളം വരെയുള്ള സംസ്ഥാനങ്ങളിൽനിന്ന് ഈയൊരു തെരഞ്ഞെടുപ്പിന് സംസ്ഥാന േനതാക്കളുടെ ശക്തമായ പിൻബലം വേണം. 28 വർഷം രാജ്യസഭാംഗമായി പ്രവർത്തിച്ച 71കാരനായ ഗുലാം നബിക്ക് വീണ്ടുമൊരു ഊഴം നൽകാൻ നിലവിലെ സാഹചര്യങ്ങളിൽ കോൺഗ്രസ് നേതൃത്വം എത്രത്തോളം താൽപര്യെമടുക്കുമെന്ന് കണ്ടറിയണം.
പാർട്ടിയിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട് കലാപമുണ്ടാക്കിയ 23 പ്രമുഖ നേതാക്കളിൽ പ്രധാനിയാണ് ഗുലാം നബി ആസാദ്. ഹൈകമാൻഡുമായി പഴയ അടുപ്പമില്ല. രാജ്യസഭയിലെ സീനിയോറിറ്റി നോക്കിയാൽ ആനന്ദ് ശർമ, കപിൽ സിബൽ എന്നിവരിൽ ഒരാൾക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കേണ്ടത്. അവരും 23 വിമതരുടെ പട്ടികയിൽ ഉള്ളവരാണ്. മുൻ മന്ത്രി പി. ചിദംബരം, ലോക്സഭ നേതാവായി പ്രവർത്തിച്ച മല്ലികാർജുൻ ഖാർഗെ എന്നിവർക്കാണ് അതുകഴിഞ്ഞാൽ മുന്തിയ പരിഗണന. ഇതിൽ ഖാർഗെക്കാണ് മുൻതൂക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.